ചേർത്തലയിൽ ഭക്ഷ്യവിഷബാധയേറ്റ് യുവതി മരിച്ചു. ചേർത്തല സ്വദേശി ജെ.ഇന്ദു (42) ആണ് മരിച്ചത്. തുമ്പചെടി കൊണ്ടുണ്ടാക്കിയ തോരന്‍ കഴിച്ചതാണ് ഭക്ഷ്യവിഷ ബാധയ്ക്ക് കാരണമെന്ന് ബന്ധുക്കള്‍ സംശയം ഉന്നയിച്ചു.
വ്യാഴാഴ്ച വൈകിട്ട് തുമ്പയിൽ പാകം ചെയ്ത തോരൻ കഴിച്ച് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതായി ബന്ധുക്കൾ ആരോപിച്ചു. പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. ഭക്ഷ്യവിഷബാധയുമായി ബന്ധപ്പെട്ട് എഫ്ഐആർ രജിസ്റ്റർ ചെയ്തു.



