കൊല്ലം പോസ്റ്റ് ഓഫീസ് നിക്ഷേപ തട്ടിപ്പ് കേസിൽ CPIM നേതാവ് അറസ്റ്റിൽ. ആശ്രമത്തിലെ സി.പി.എം ബ്രാഞ്ച് കമ്മിറ്റി അംഗവും ഉളിയക്കോവിൽ സ്വദേശിയുമായ ഷൈലജയാണ് അറസ്റ്റിലായത്.
മഹിളാ പ്രധാൻ പോസ്റ്റ് ഓഫീസിൽ ഏജൻ്റായി ജോലി ചെയ്തു വരികയായിരുന്നു ഷൈലജ. 2017 മുതൽ 2022 വരെ നിക്ഷേപകരിൽ നിന്ന് പിരിച്ചെടുത്ത തുക പോസ്റ്റ് ഓഫീസിൽ നിക്ഷേപിച്ചിരുന്നില്ല. നിക്ഷേപകർ പണം തിരികെ നൽകുമ്പോഴാണ് തട്ടിപ്പ് കണ്ടെത്തുന്നത്.



