KND-LOGO (1)

ഉരുൾപൊട്ടൽ ദുരന്തബാധിതരുടെ ഫ്യൂസ് ഊരിയെന്ന് പരാതി

ഉരുൾപൊട്ടൽ ദുരന്തബാധിതരുടെ ഫ്യൂസ് ഊരിയെന്ന് പരാതി. മുണ്ടേരിയിലെ സർക്കാർ വീടുകളിൽ താമസിക്കുന്നവരുടെ ഫ്യൂസ് കെഎസ്‍ഇബി ഊരി എന്നാണ് പരാതി. വൈദ്യുതി ബില്ല് അടയ്ക്കുന്നില്ലെന്നാണ് കെഎസ്ഇബിയുടെ പരാതി. താത്കാലിക താമസ കേന്ദ്രങ്ങളിൽ താമസിക്കുന്നവരിൽ നിന്നാണ് കെഎസ്ഇബി വൈദ്യുതി ബില്ലുകൾ ഈടാക്കുന്നത്. ഉപജീവനമാർഗമില്ലാതെ ദുരിതമനുഭവിക്കുന്ന ദുരന്തബാധിതരും ബില്ലടയ്ക്കാൻ പണമില്ലാതെ ബുദ്ധിമുട്ടുന്നു.

വയനാട്ടിലെ ദുരിതബാധിത പ്രദേശങ്ങളിലെ ഉപഭോക്താക്കളുടെ വൈദ്യുതി ബിൽ ആറ് മാസത്തേക്ക് ഈടാക്കില്ലെന്ന് വൈദ്യുതി മന്ത്രി കെ.കൃഷ്ണൻകുട്ടി ഉറപ്പ് നൽകി. മേപ്പാടി പഞ്ചായത്തിലെ 10, 11, 12 വാർഡുകളിൽ ഉൾപ്പെടുന്ന കെഎസ്ഇബിയുടെ ചൂരൽമല എക്സ്ചേഞ്ച്, ചൂരൽമല ടവർ, മുണ്ടക്കൈ, കെ കെ നായർ, അംബേദ്കർ കോളനി,അട്ടമല,അട്ടമല പമ്പ് എന്നീ ട്രാൻസ്ഫോർമറുകളിൽ ഉൾപ്പെടുന്ന ഉപഭോക്താക്കൾക്ക് ആറ് മാസം സൗജന്യമായി വൈദ്യുതി വിതരണം ചെയ്യാന്‍ മന്ത്രി നിർദ്ദേശിച്ചിരുന്നു. മന്ത്രിയുടെ ഉറപ്പ് മറികടന്നാണ് കെഎസ്‍ഇബിയുടെ നടപടി.

Share this post :

Facebook
Twitter
LinkedIn
Pinterest

Create a new perspective on life

Your Ads Here (365 x 270 area)
Latest News
Categories

Subscribe our newsletter

Purus ut praesent facilisi dictumst sollicitudin cubilia ridiculus.