KND-LOGO (1)

അപ്പാര്‍ട്ടുമെന്റില്‍ കയറി സിവില്‍ സര്‍വീസ് വിദ്യാര്‍ഥിനിയെ ബലാത്സംഗം ചെയ്തതായി പരാതി; സംഭവം തിരുവനന്തപുരത്ത്

തിരുവനന്തപുരത്ത് അപ്പാര്‍ട്ടുമെന്റില്‍ കയറി സിവില്‍ സര്‍വീസ് വിദ്യാര്‍ഥിനിയെ ബലാത്സംഗം ചെയ്തതായി പരാതി.പെൺകുട്ടിയുടെ കാമുകന്റെ സുഹൃത്തിനെതിരെയാണ് പരാതി. കഴക്കൂട്ടം പൊലീസ് സ്റ്റേഷൻ പരിധിയിൽ രണ്ട് ദിവസം മുമ്പാണ് സംഭവം നടന്നത്.

പെൺകുട്ടി താമസിക്കുന്ന മുറിയിൽ എത്തിയ സുഹൃത്താണ് ബലാത്സംഗം ചെയ്തത്. കൂപ്പർ ദീപു എന്ന ദീപുവാണ് പെൺകുട്ടിയെ പീഡിപ്പിച്ചതെന്നാണ് പരാതിയിൽ പറയുന്നത്. സംഭവത്തിന് ശേഷം ദീപു കേരളം വിട്ടതായാണ് വിവരം. പെൺകുട്ടിയെ പീഡിപ്പിക്കുന്ന ദൃശ്യം ദീപുവിന്‍റെ കൈവശം ഉണ്ടെന്നും പൊലീസിന് നൽകിയ മൊഴിയിൽ പറയുന്നു. പ്രതിയ്ക്കായി അന്വേഷണം ഊർജിതമാക്കിയതായി പൊലീസ് അറിയിച്ചു. പെൺകുട്ടിയുടെ പരാതിയിൽ കഴക്കൂട്ടം പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

Share this post :

Facebook
Twitter
LinkedIn
Pinterest

Create a new perspective on life

Your Ads Here (365 x 270 area)
Latest News
Categories

Subscribe our newsletter

Purus ut praesent facilisi dictumst sollicitudin cubilia ridiculus.