KND-LOGO (1)

സ്വർണക്കടത്തിലെ മുഖ്യമന്ത്രിയുടെ മലപ്പുറം പരാമർശം, വിവാദം കത്തുന്നു; മുസ്ലിം ലീഗിന് പിന്നാലെ കോൺഗ്രസും രംഗത്ത്

സ്വർണ്ണക്കടത്ത് വഴി മലപ്പുറത്ത് എത്തുന്ന പണം രാജ്യദ്രോഹ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുന്നു എന്ന മുഖ്യമന്ത്രിയുടെ പരാമർശത്തിൽ വിവാദം കനക്കുന്നു. അഞ്ച് കൊല്ലത്തിനിടെ മലപ്പുറത്ത് മാത്രം 15O കിലോ കടത്തുസ്വർണവും, 123 കോടിയുടെ ഹവാല പണവും പിടികൂടിയിട്ടുണ്ടെന്ന് പറഞ്ഞ മുഖ്യമന്ത്രി, ഈ പണം രാജ്യ വിരുദ്ധ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുകയാണെന്നാണ് ആരോപിച്ചത്.

മലപ്പുറം ജില്ലയെ പ്രശ്നവൽക്കരിക്കാനുള്ള നീക്കമാണ് മുഖ്യമന്ത്രിയുടെ ഭാഗത്തുനിന്ന് മുസ്ലിം സംഘടനകൾ ആരോപിക്കുന്നു. ആർ.എസ്.എസുമായുള്ള ധാരണയുടെ ഭാഗമായാണ് മുഖ്യമന്ത്രിയുടെ പുതിയ പരാമർശം എന്നാണ് പ്രതിപക്ഷത്തിന്റെ വാദം. വിഷയത്തിൽ മുഖ്യമന്ത്രിയെ പ്രതിരോധിക്കാൻ പോലും സിപിഐഎം നേതാക്കൾക്ക് കഴിയുന്നില്ല.കടുത്ത ഭാഷയിൽ വിമർശിച്ച് മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി എം എ സലാമിന് പിന്നാലെ കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തലയടക്കമുള്ളവരും മുഖ്യമന്ത്രിക്കെതിരെ രംഗത്തെത്തി.

Share this post :

Facebook
Twitter
LinkedIn
Pinterest

Create a new perspective on life

Your Ads Here (365 x 270 area)
Latest News
Categories

Subscribe our newsletter

Purus ut praesent facilisi dictumst sollicitudin cubilia ridiculus.