KND-LOGO (1)

ചൈന ഉപഗ്രഹം വഴി രോഗികളില്‍ റോബോട്ടിക് സര്‍ജറി രംഗത്ത് പുത്തന്‍ അത്ഭുതം

ലോകത്തിലെ ആദ്യത്തെ ഉപഗ്രഹ അധിഷ്ഠിത അൾട്രാ റിമോട്ട് ശസ്ത്രക്രിയകൾ നടത്തി ചെെന. സൗത്ത് ചൈന മോണിംഗ് പോസ്റ്റ് പ്രസിദ്ധീകരിച്ച റിപ്പോർട്ടിലാണ് ഇതിനെ കുറിച്ച് പറയുന്നു. ഭൂമിക്ക് 36,000 കിലോമീറ്റർ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ആപ്‌സ്റ്റാർ -6 ഡി ബ്രോഡ്‌ബാൻഡ് കമ്മ്യൂണിക്കേഷൻസ് സാറ്റ്‌ലൈറ്റ് ഉപയോഗിച്ചാണ് പ്രവർത്തനങ്ങൾ നടത്തിയത്.പീപ്പിൾസ് ലിബറേഷൻ ആർമി ജനറൽ ഹോസ്പിറ്റലിലെ ഡോക്ടർമാർ ടിബറ്റിലെ ലാസ, യുനാനിലെ ഡാലി, ഹൈനാനിലെ സന്യ എന്നിവിടങ്ങളിൽ നിന്ന് വിദൂരമായി അഞ്ച് ശസ്ത്രക്രിയകൾ വിജയകരമായി നടത്തിയതായി റിപ്പോർട്ടിൽ പറയുന്നു. ബീജിംഗിലുള്ള രോഗികൾ കരൾ, പിത്തസഞ്ചി, പാൻക്രിയാസ് എന്നിവയിൽ റോബോട്ടിക് ശസ്ത്രക്രിയാ സംവിധാനത്തിൻ്റെ സഹായത്തോടെ ശസ്ത്രക്രി നടത്തി. സ്റ്റേറ്റ് ബ്രോഡ്കാസ്റ്റർ സിസിടിവി പ്രകാരം എല്ലാ രോഗികളും സുഖം പ്രാപിക്കുകയും ഡിസ്ചാർജ് ചെയ്തുവെന്നും ചൈന സെൻട്രൽ ടെലിവിഷൻ വ്യക്തമാക്കുന്നു.2020ൽ വിക്ഷേപിച്ച ആപ്‌സ്റ്റാർ-6ഡി ഉപഗ്രഹം ഈ നേട്ടത്തിൽ നിർണായക പങ്കുവഹിച്ചതായി ​റിപ്പോർട്ടിൽ പറയുന്നു. സെക്കൻഡിൽ 50 ഗിഗാബൈറ്റുകൾ വിതരണം ചെയ്യാനും ഏഷ്യ-പസഫിക് മേഖലയിലുടനീളം പ്രത്യേകിച്ച് വായു, കടൽ എന്നിവിടങ്ങളിൽ വിപുലമായ കവറേജ് നൽകുന്നുതായും റിപ്പോർട്ടിൽ പറയുന്നു.

Share this post :

Facebook
Twitter
LinkedIn
Pinterest

Create a new perspective on life

Your Ads Here (365 x 270 area)
Latest News
Categories

Subscribe our newsletter

Purus ut praesent facilisi dictumst sollicitudin cubilia ridiculus.