മറ്റ് പ്രദേശങ്ങളിൽ മഴ മുന്നറിയിപ്പിൽ കൂടുതൽ മാറ്റങ്ങൾ പ്രഖ്യാപിച്ചിട്ടുണ്ട്. 10 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, തൃശൂർ, പാലക്കാട് ഒഴികെയുള്ള ജില്ലകളിലാണ് യെല്ലോ അലർട്ട്.
വടക്ക് കിഴക്കൻ അറബിക്കടലിനും പാകിസ്ഥാൻ തീരത്തിനും മുകളിലായി സ്ഥിതി ചെയ്യുന്ന അസ്ന ചുഴലിക്കാറ്റ് ഇന്ത്യൻ തീരത്ത് നിന്ന് നീങ്ങിക്കൊണ്ടിരിക്കുകയാണെന്നും നാളെ രാവിലെയോടെ അത് ന്യൂനമർദമായി ദുർബലമാകുമെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു. തെക്കൻ ഒഡീഷയിലും തെക്കൻ ഛത്തീസ്ഗഡിലും രൂപപ്പെട്ട ശക്തമായ ന്യൂനമർദം അടുത്ത 24 മണിക്കൂറിനുള്ളിൽ തെക്കൻ ഛത്തീസ്ഗഢ്-വിദർഭ മേഖലകളിൽ ശക്തമായ ന്യൂനമർദമായി മാറാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പ്രവചിക്കുന്നു.



