കവന്‍ട്രി: കഴിഞ്ഞ ആഴ്ച ആരോരും അറിയാതെ ബ്രിട്ടീഷ് രാജാവ് ചാള്‍സും ഭാര്യ കാമിലയും ബാംഗ്ലൂരിലെ മലയാളി ഡോക്ടര്‍ ഐസക് മത്തായിയുടെ സൗഖ്യ എന്ന സുഖ ചികിത്സ കേന്ദ്രത്തില്‍ എത്തിയത് അമ്പരപ്പോടെയാണ് ഇപ്പോള്‍ ലോക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.നീണ്ട ആസ്ട്രേലിയന്‍, സമോവ യാത്രയ്ക്ക് ശേഷം ശാരീരികമായും മാനസികമായും ക്ഷീണിതനായ ചാള്‍സിന് ഉന്മേഷം വീണ്ടെടുക്കാന്‍ തന്നെയാണ് സൗഖ്യയില്‍ എത്തിയത് എന്ന് വ്യക്തം.ക്ഷീണിതനായ ചാൾസ് ദീ ര്‍ഘകാല സുഹൃത്തും ആരോഗ്യ സംരക്ഷകനുമായ ഡോ. ഐസക്കിന്റെ ഉപദേശം തേടാന്‍ ചാള്‍സ് തീരുമാനിച്ചത്. എന്നാല്‍ ഒരു ദിവസത്തേക്കോ ഔദ്യോഗിക പരിപാടികള്‍ക്കായോ ആണ് എത്തുന്നതെങ്കില്‍ വന്നിട്ടു വലിയ കാര്യം ഇല്ലെന്നാണ് ഡോക്ടര്‍ നല്കിയ മറുപടി എന്ന് പുറത്തു വരുന്ന വിവരം. ചുരുങ്ങിയത് മൂന്നു ദിവസം എങ്കിലും ആരോഗ്യത്തിനു മാറ്റിവയ്ക്കണം എന്ന് ഡോകടര്‍ നിര്ദേശിച്ചതോടെയാണ സന്ദര്‍ശനം നാല് നാളത്തേക്ക് നീണ്ടത്.അതിനിടെ തമാശയായും കാര്യമായും സൗഖ്യയ്ക്ക് ബ്രിട്ടനില്‍ ഒരു ബ്രാഞ്ച് തുടങ്ങിയാല്‍ താന്‍ ഇങ്ങനെ കഷ്ടപ്പെടണോ എന്ന് ചാള്‍സ് രാജാവ് ഇത്തവണയും ചോദിച്ചത് ഡോക്ടര്‍ക്കും ഉത്തരം മുട്ടിച്ചതായി തമാശ രൂപേണ പുറത്തു വരുന്ന വിവരം.



