യഹോവ സാക്ഷികളുടെ പ്രാർത്ഥന കേന്ദ്രങ്ങളിൽ ബോംബ് ഭീഷണി. കൊച്ചി തോപ്പുംപടിയിലെ പ്രാർത്ഥന കേന്ദ്രത്തിലാണ് ബോംബ് വെച്ചിട്ടുണ്ടെന്ന സന്ദേശം ലഭിച്ചത്. ഇന്ന് രാവിലെ എറണാകുളം കണ്ട്രോൾ റൂമിലേക്കാണ് ഫോൺ സന്ദേശം എത്തിയത്.ഇതേതുടർന്ന് ജില്ലയിലെ യഹോവ സാക്ഷികളുടെ പ്രാർത്ഥന കേന്ദ്രങ്ങളിൽ പൊലീസ് പരിശോധന ആരംഭിച്ചു.



