ഭക്ഷണം കേടുവന്നതോ അതോ മായം കലർന്നോ എന്ന കാര്യങ്ങൾ ഇനി പാക്കിങ് കാവർ കണ്ടാൽ മനസ്സിലാക്കാൻ സാധിക്കും. അത്തരമൊരു നൂതന കണ്ടുപിടിത്തം നടത്തിയിരിക്കുകയാണ് മലയാളി ഗവേഷകൻ. കോഴിക്കോട് എൻ.ഐ ടിയിലെ ഗവേഷകനും കോഴിക്കോട് മടവൂർമുക്ക് സ്വദേശിയുമായ ഡോ. പി. കെ മുഹമ്മദ് അദ്നാനാണ് നേട്ടത്തിന്റെ ഉടമ. എൻ. ഐടി കെമിസ്ട്രി വിഭാഗം അദ്ധ്യാപിക പ്രൊഫ. ലിസ്റ്റ് ശ്രീജിത്തായിരുന്നു റിസർച്ച് ഗൈഡ്. പ്രകൃതിജന്യ പോളിമാർ ആയ ജലാറ്റിനും സിന്തറ്റിക് പോളിമാർ ആയ പോളിവിൽ പയററോളിഡോണും ചേർന്നാണ് ഫിലിം നിർമിക്കുക. ഇത്തരം കവറുകളിലേക്ക് മാറ്റിയ ഭക്ഷണം കേടുവന്നാൽ ഉപയോഗിച്ച കവറിന് എളുപ്പം നിറം മാറ്റം സംഭവിക്കും.പ്രോട്ടീൻ കൂടുതൽ അടങ്ങിയ നോൺ വെജ് ഇനങ്ങളിൽ ഇത് വളരെ പെട്ടെന്നു പ്രകടമാവുകയും ചെയ്യും.കൂടാതെ ഭക്ഷണത്തിലോ പച്ചക്കറികളിലോ മത്സ്യ മാംസാദികളിലോ മായം ചേർക്കാൻ ഉപയോഗിക്കുന്ന കോപ്പർ സൽഫേറ്റിന്റെ സാന്നിധ്യവും വക്തമായ കളർ മാറ്റത്തിലൂടെ മനസ്സിലാക്കാൻ സാധിക്കും.



