KND-LOGO (1)

നാളെ സ്വതന്ത്ര്യ ദിന അവധിയായതിനാൽ സംസ്ഥാനത്തെ ബെവ്കോ മദ്യവില്‍പ്പനശാലകള്‍ പ്രവര്‍ത്തിക്കില്ല

നാളെ സ്വാതന്ത്ര്യദിന അവധിയായതിനാൽ സംസ്ഥാനത്തെ ബെവ്‌കോ മദ്യശാലകൾക്ക് അവധിയായിരിക്കും. സ്വാതന്ത്ര്യദിനം പൊതു അവധിയായതിനാൽ ബിവറേജസ് കോർപറേഷനിലെ ജീവനക്കാർക്കും അവധി നൽകി. മദ്യശാലകളും കൺസ്യൂമർ ഗുഡ്‌സ് ബാറുകളും നാളെ തുറന്ന് പ്രവർത്തിക്കുമെങ്കിലും മദ്യവില്‍പ്പനശാലകളും ബാറുകളും തുറന്ന് പ്രവര്‍ത്തിക്കും. പതിവ് ഡ്രൈഡേയ്ക്ക് പുറമെ തിരുവോണം, റിപ്പബ്ലിക് ദിനം, സ്വാതന്ത്ര്യദിനം എന്നിവയ്ക്കാണ് ഇപ്രകാരം ബെവ്‌കോയ്ക്ക് അവധിയുള്ളത്.

അതേസമയം, ഈ മാസം 20ന് സംസ്ഥാനത്ത് സമ്പൂർണ ഡ്രൈ ഡേ ആയിരിക്കും.ശ്രീനാരായണഗുരു ജയന്തി ആയതിനാലാണ് ഓഗസ്റ്റ് 20 ന് സംസ്ഥാനത്ത് ഡ്രൈ ഡേ ഏർപ്പെടുത്തിയിട്ടുള്ളത്. അന്ന് സംസ്ഥാനത്തെ ബെവ്കോ മദ്യവില്‍പ്പനശാലകൾക്കൊപ്പം കണ്‍സ്യൂമര്‍ഫെഡ് മദ്യവില്‍പ്പനശാലകളും ബാറുകളും അടഞ്ഞുകിടക്കും.

Share this post :

Facebook
Twitter
LinkedIn
Pinterest

Create a new perspective on life

Your Ads Here (365 x 270 area)
Latest News
Categories

Subscribe our newsletter

Purus ut praesent facilisi dictumst sollicitudin cubilia ridiculus.