ഓണാഘോഷ ദിനത്തിൽ സംസ്ഥാനത്തെ സ്കൂളുകളിലെ വിദ്യാർഥികൾക്ക് യൂണിഫോമിന് പകരം ഇഷ്ടമുള്ള വസ്ത്രം ധരിക്കാൻ അനുമതി. ആഗസ്റ്റ് 21ന് നടക്കുന്ന സ്കൂൾ ഓണാഘോഷത്തിൽ കുട്ടികൾക്ക് തങ്ങളുടെ താത്പര്യപ്രകാരമുള്ള വസ്ത്രം ധരിച്ച് പങ്കെടുക്കാം. ഇത് സംബന്ധിച്ച നിർദ്ദേശം പൊതുവിദ്യാഭ്യാസ ഡയറക്ടർക്ക് നൽകിയിട്ടുണ്ട്. ഓണാഘോഷ വേളയിൽ യൂണിഫോം ഒഴിവാക്കി കുട്ടികൾക്ക് ആഘോഷത്തിന് അനുയോജ്യമായ വസ്ത്രങ്ങൾ ധരിക്കാനുള്ള അവസരമാണ് ഒരുക്കിയിരിക്കുന്നത്. ആവശ്യമായ തുടർനിർദ്ദേശങ്ങൾ പൊതുവിദ്യാഭ്യാസ ഡയറക്ടർ പുറപ്പെടുവിക്കും.



