KND-LOGO (1)

നിയമസഭാ മാർച്ചിനെത്തിയ അരിതാ ബാബുവിന്റെ സ്വർണം മോഷണം പോയി

മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷ യുവജന സംഘടനകളുടെ നിയമസഭാ മാര്‍ച്ചിന് എത്തിയ യൂത്ത് കോണ്‍ഗ്രസ് ഉപാധ്യക്ഷ അരിതാ ബാബുവിന്റെ മാല മോഷണം പോയതായി പരാതി. സ്വർണം നഷ്ടപ്പെട്ടതായി കന്റോൻന്മെന്റ് പോലീസിൽ പരാതി നൽകി.

പ്രതിഷേധത്തിനിടെ ജലപീരങ്കിയേറ്റ അരിതയെ സിടി സ്കാൻ ചെയ്യാൻ ജനറൽ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. ഈ സമയത്ത് ഊരിയ കമ്മലും മാലയും ആണ് കാണാതായത്. സഹപ്രവർത്തകയുടെ ബാഗിൽ ആയിരുന്നു ഒന്നരപവനോളം സ്വർണം സൂക്ഷിച്ചത്.

കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് നടത്തിയ മാര്‍ച്ച് ആദ്യഘട്ടത്തില്‍ സമാധാനപരമായിരുന്നു. നേതാക്കളുടെ പ്രസംഗത്തിന് പിന്നാലെ പ്രവര്‍ത്തകര്‍ ബാരിക്കേഡ് തള്ളിമാറ്റാന്‍ ശ്രമിച്ചു. ഇതോടെ പൊലീസ് ജല പീരങ്കി പലതവണ പ്രയോഗിച്ചു.

Share this post :

Facebook
Twitter
LinkedIn
Pinterest

Create a new perspective on life

Your Ads Here (365 x 270 area)
Latest News
Categories

Subscribe our newsletter

Purus ut praesent facilisi dictumst sollicitudin cubilia ridiculus.