ന്യൂഡല്‍ഹി: അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ഡൊണാള്‍ഡ് ട്രംപ് വിജയിച്ചതോടെ ശതകോടിശ്വീരന്‍മാര്‍ക്ക് നിര്‍ണായക റോള്‍ ഉണ്ടാകുമെന്ന് ഏതാണ്ട് ഉറപ്പായിരുന്നു. ഇലോണ്‍ മസ്‌ക്കിനും വിവേക് രാമസ്വാമിക്കും നിര്‍ണായക റോള്‍ നല്‍കുമെന്നാണ് വാര്‍ത്തകള്‍. ഇതിനിടെ മറ്റൊരു സുപ്രധാന നീക്കമാണ് ഇന്ത്യന്‍ വ്യവസായി ഗൗതം അദാനി നടത്തുന്നത്. അമേരിക്കയില്‍ വന്‍ നിക്ഷേപത്തിനാണ് അദാനി ഒരുങ്ങുന്നത്ഊര്‍ജ, അടിസ്ഥാന സൗകര്യ പദ്ധതികളില്‍ 10 ബില്യണ്‍ ഡോളറാണ് അദാനി ഗ്രൂപ്പ് നിക്ഷേപിക്കാന്‍ പദ്ധതിയിടുന്നതെന്ന് ചെയര്‍മാന്‍ ഗൗതം അദാനി എക്സില്‍ പ്രഖ്യാപിച്ചു. പുതുതായി തെരഞ്ഞെടുക്കപ്പെട്ട യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെ അദ്ദേഹം അഭിനന്ദിച്ചു. ട്രംപിന് അഭിനന്ദനങ്ങള്‍. ഇന്ത്യയും യു.എസും തമ്മിലെ ബന്ധം ആഴത്തിലുള്ളതനുസരിച്ച്, അദാനി ഗ്രൂപ്പ് അതിന്റെ ആഗോള വൈദഗ്ധ്യം പ്രയോജനപ്പെടുത്താനും 15,000 തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനും ലക്ഷ്യമിട്ട് യു.എസ് ഊര്‍ജ്ജ സുരക്ഷയിലും അടിസ്ഥാന സൗകര്യ വികസന പദ്ധതികളിലും 10 ബില്യണ്‍ ഡോളര്‍ നിക്ഷേപിക്കാന്‍ പ്രതിജ്ഞാബദ്ധമാണ് -എക്‌സില്‍ ചെയര്‍മാന്‍ ഗൗതം അദാനി കുറിച്ചു. എന്നാല്‍, എപ്പോള്‍ നിക്ഷേപിക്കുമെന്നതടക്കം കൂടുതല്‍ വിശദാംശങ്ങളൊന്നും ഗൗതം അദാനി നല്‍കിയിട്ടില്ല.



