കഴിഞ്ഞ ദിവസമാണ് ധീരുഭായ് അംബാനി ഇന്റർനാഷണൽ സ്കൂളിലെ വാർഷികാഘോഷം നടന്നത്. ഐശ്വര്യ റായ്, അഭിഷേക് ബച്ചൻ, ജെനീല, റിതേഷ് ദേശ്മുഖ് തുടങ്ങിയ ബോളിവുഡിലെ താരങ്ങളൊക്കെ എത്തിയിരുന്നു. ബോളിവുഡ് താരങ്ങളുടെ പ്രിയപ്പെട്ട സ്കൂളാണ് അംബാനി സ്കൂൾ. അത് കൊണ്ട് തന്നെ തങ്ങളുടെ മക്കളുടെ പഠനത്തിനായി മിക്ക താരങ്ങളും തിരഞ്ഞെടുക്കുന്നത് ഈ സ്കൂൾ തന്നെയാണ്.
എന്നാൽ ഒരു മലയാളി താരത്തിന്റെ മകളും ഇവിടെ പഠിക്കുന്നുണ്ട്. പൃഥ്വിരാജിന്റെ മകൾ അലംകൃത ധീരുഭായ് അംബാനി സ്കൂളിലാണ് പഠിക്കുന്നത്. ഇതിന് പിന്നാലെ അംബാനി സ്കൂളിനെക്കുറിച്ച് കൂടുതൽ വിവരങ്ങൾ തിരയുകയാണ് ആളുകൾ.മിക്ക ആളുകൾക്കും അറിയേണ്ടത് അംബാനി സ്കൂളിൽ പഠിക്കാൻ എത്ര ഫീസാണ് വേണ്ടത് എന്നാണ്…
നിത അംബാനിയാണ് ധീരുഭായ് അംബാനി സ്കൂൾ സ്ഥാപിച്ചത്. സ്കൂളിന്റെ വെബാ സൈറ്റ് അനുസരിച്ച് ധീരുഭായ് ഇന്റർനാഷണൽ സ്കൂളിന്റെ ഫീസ് ഘടന പ്രീ പ്രീ- പ്രൈമറി മുതൽ സീനയർ സെക്കൻഡറി വരെ വ്യത്യസ്തമാണ്. കെ ജി മുതൽ ഏഴാം ക്ലാസ് വരെയുള്ള ഒരു വർഷത്തെ ഫീസ് 1.70 ലക്ഷം രൂപ. പ്രതിമാസ ഫീസിനെക്കുറിച്ച് പറയുകയാണെങ്കിൽ 14000 രൂപ. 8 മുതൽ 10 വരെ ക്ലാസുകളിലെ വാർഷിക ഫീസ് 5.9 ലക്ഷം രൂപ. 11, 12 ക്ലാസുകൾക്ക് ഏകദേശം 9.65 ലക്ഷം രൂപ.2003 ൽ നിത അംബാനിയാണ് ഈ സ്കൂൾ സ്ഥാപിച്ചത്. നിത അംബാനി ഒരു സ്കൂൾ അധ്യാപികയായിരുന്നു. കുട്ടികൾക്ക് ശരിയായ വിദ്യാഭ്യാസത്തിന്റെ പ്രാധാന്യം അവർക്ക് അറിയാമായിരുന്ന. ലോകമെമ്പാടുമുള്ള മികച്ച അധ്യാപകരെ കൊണ്ട് കുട്ടികളെ പഠിപ്പിക്കുക എന്നതായിരുന്നു സ്കൂൾ ആരംഭിക്കാൻ നിതയെ മുന്നോട്ട് എത്തിച്ചത്. അമ്മായിയച്ഛൻ ധീരുഭായ് അംബാനിയോടുള്ള ബഹുമാനാർത്ഥം നിത് സ്കൂളിന് ഈ പേര് നൽകി.



