1500 കോടിയിലേക്ക് കളക്ഷൻ റെക്കോർഡിട്ട് പുഷ്പ 2 ബോക്സോഫീസിൽ കുതിക്കുമ്പോൾ തന്റെ ഫിറ്റ്നെസിനെ കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് നടൻ അല്ലു അർജുൻ. പുഷ്പയ്ക്കുവേണ്ടി താൻ പ്രത്യേകം ഡയറ്റുകളൊന്നും പിന്തുടർന്നിട്ടില്ലെന്നും പക്ഷെ പ്രാതൽ എപ്പോഴും മുട്ട ഉൾപ്പെട്ടതായിരിക്കുമെന്നും അല്ലു അർജുൻ വ്യക്തമാക്കി.സിനിമയുടെ ആവശ്യകതയ്ക്കനുസരിച്ചാണ് ഡയറ്റും കൊണ്ടുപോയിരുന്നത്. പക്ഷെ പ്രാതലിൽ വലിയ മാറ്റമൊന്നും ഉണ്ടാവാറില്ലെന്ന് അല്ലു പറഞ്ഞു.കാലിവയറുമായി 45 മിനുറ്റ് മുതൽ ഒരു മണിക്കൂർ വരെ രാവിലെ ഓടും. ഊർജ്വസ്വലനാണെങ്കിൽ ഏഴ് ദിവസവും വർക്കൗട്ട് നടത്തുമെന്നും മടിയാണെങ്കിൽ അത് മൂന്ന് ദിവസത്തേക്ക് ചുരുക്കുമെന്നും നടൻ പറഞ്ഞു.ചില പാലുത്പന്നങ്ങൾ കഴിച്ചാൽ അലർജിയുണ്ടാക്കും. പക്ഷെ മുട്ട ഒഴിവാക്കാറില്ലെന്നും അത് വലിയ രീതിയിൽ ഗുണം ചെയ്യാറുണ്ടെന്നും അല്ലു അർജുൻ വ്യക്തമാക്കി.



