നടൻ മോഹൻനാലിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പനിയും ശ്വാസതടസ്സവും അനുഭവപ്പെട്ടതിനെ തുടർന്നാണ് മോഹനാലിനെ കൊച്ചി അമൃത ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആശുപത്രി പുറത്തുവിട്ട മെഡിക്കൽ ബുള്ളറ്റിൻ പ്രകാരം താരത്തിന് ശ്വാസകോശത്തിലെ അണുബാധയുണ്ടെന്ന് സംശയിക്കുന്നു.
അഞ്ച് ദിവസത്തെ വിശ്രമമാണ് താരത്തിന് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിരിക്കുന്നത്. തിരക്കുള്ള സ്ഥലങ്ങളിലെ സന്ദര്‍ശനം ഒഴിവാക്കണമെന്നും മോഹന്‍ലാല്‍ സുഖം പ്രാപിച്ചുവരികയാണെന്നും മെഡിക്കല്‍ ബുള്ളറ്റിനിലൂടെ അറിയിച്ചു.



