വാഷിങ്ടണ്‍: സേപേസ് എക്സ് സിഇഒ ഇലോണ്‍ മസ്കിനെ സമാധാനത്തിനുള്ള നൊബേലിന് നാമനിര്‍ദേശം ചെയ്തു. യൂറോപ്യന്‍ പാര്‍ലമെന്‍റ് അംഗം ബ്രാങ്കോ ഗ്രിംസാണ് നോര്‍വീജിയന്‍ നൊബേല്‍ കമ്മറ്റിക്ക് മുന്നില്‍ 2025 ലെ സമാധാനത്തിനുള്ള നൊബേലിന് മസ്കിന്‍റെ പേര് നിര്‍ദേശിക്കുന്നതിനുള്ള നിവേദനം സമര്‍പ്പിച്ചതായി വ്യക്തമാക്കിയത്. അഭിപ്രായ സ്വതന്ത്ര്യം മനുഷ്യാവകാശ പ്രവര്‍ത്തനം എന്നീ മേഖലകളിലെ മസ്കിന്‍റെ സംഭാവനകള്‍ പരിഗണിച്ചാണ് നാമനിര്‍ദേശം എന്നും അദ്ദേഹം വ്യക്തമാക്കി.അമേരിക്കൻ പ്രസിഡന്‍റ് അമരത്തേക്ക് ട്രംപിനെ എത്തിക്കാൻ അഹോരാത്രം പ്രയ്ത്നിച്ചയാളാണ് ഇലോൺ മസ്ക്. ട്രംപിന്റെ വിജയത്തോടെ സൂപ്പര്‍ പ്രസിഡന്‍റായും അദ്ദേഹം വിശേഷിപ്പിക്കപ്പെടുന്നുണ്ട്. സൂപ്പര്‍ പ്രസിഡന്‍റ് നയങ്ങളിൽ മിക്ക യൂറോപ്യൻ രാജ്യങ്ങളും ആശങ്കയിലുമാണ്. ഇതിനിടെയാണ് നൊബേൽ നാമനിര്‍ദേശം പുറത്തുവന്നിരിക്കുന്നത്. ട്രംപിന്റെ സ്ഥാനാരോഹണ ചടങ്ങിൽ ജനങ്ങളെ അഭിസംബോധന ചെയ്ത് ഇലോൺ മസ്ക് കാണിച്ച ആംഗ്യങ്ങളും വിവാദമായിരുന്നു. നാസി സല്യൂട്ടിന് സമാനമായ സൂചകങ്ങളാണ് മസ്കിന്‍റെ ആംഗ്യങ്ങളെന്നായിരുന്നു വിമര്‍ശനം.



