ലക്ഷദ്വീപിന് മുകളിലായി സ്ഥിതി ചെയ്തിരുന്ന ചക്രവാതച്ചുഴി മധ്യ കിഴക്കൻ അറബിക്കടലിൽ കർണാടക -ഗോവ തീരത്തിന് മുകളിൽ ന്യൂനമർദമായി ശക്തി പ്രാപിച്ചതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇതിൻ്റെ ഫലമായി അടുത്ത അഞ്ച് ദിവസങ്ങളിൽ കേരളത്തിൽ പരക്കെ മഴയ്ക്കും ഇടിമിന്നലിനും സാധ്യതയുണ്ട്. ആഗസ്റ്റ് 24നകം വടക്കൻ ബംഗാൾ ഉൾക്കടലിൽ മറ്റൊരു ചുഴലിക്കാറ്റ് രൂപപ്പെടാൻ സാധ്യതയുണ്ട്.ഇതിൻ്റെ ഫലമായി ഓഗസ്റ്റ് 5 മുതൽ ഒറ്റപ്പെട്ട കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
കേരളത്തിൽ ഇപ്പോൾ മഴയുടെ ഭീഷണി അവസാനിച്ചു. ഇന്ന് തിരുവനന്തപുരം ജില്ലയിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ മണിക്കൂറിൽ 40 കിലോമീറ്റർ വേഗതയിലും മിതമായ മഴയ്ക്കും സാധ്യതയുണ്ടെന്നും എറണാകുളം, പാലക്കാട് ജില്ലകളിലെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ നേരിയ മഴയ്ക്കും സാധ്യതയുണ്ട്. അതേസമയം, സംസ്ഥാനത്തെ ഒരു പ്രദേശത്തും കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഓറഞ്ച്, യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടില്ല.



