ചേലക്കരയില്‍ വിദ്യാര്‍ത്ഥി ജീവനൊടുക്കി. പത്ത് വയസുകാരനെ വീടിനുള്ളിലാണ് ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയത്. കുട്ടിയെ ഉടൻ ചേലക്കര താലൂക്ക് ആശുപത്രിയിലും പിന്നീട് തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ചേലക്കര എസ്എംടി ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർത്ഥിയാണ് ആസിം. ചേലക്കര പൊലീസ് സ്ഥലത്തെത്തി തുടർ നടപടികൾ ആരംഭിച്ചു.
ചീപ്പാറ സ്വദേശി സിയാദ്- ഷാജിത ദമ്പതികളുടെ മകന്‍ ആസിം സിയാദാണ് മരിച്ചത്. ചൊവ്വാഴ്ച രാത്രി വീടിനുള്ളില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തുകയായിരുന്നു.കഴിഞ്ഞ ദിവസം ചേലക്കരയിൽ കഴുത്തിൽ ഷാൾ കുരുങ്ങി വിദ്യാർത്ഥിനിയെ മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. ചേലക്കര വട്ടുള്ളി തുടുമേൽ റെജി – ബ്രിസിലി ദമ്പതികളുടെ ഏക മകൾ എൽവിന(10) യാണ് മരിച്ചത്. തിരുവില്വാമല ക്രൈസ്റ്റ് ന്യൂ ലൈഫ് ഇംഗ്ലീഷ് മീഡിയം സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർത്ഥിനിയാണ്. തിങ്കളാഴ്ച രാത്രി 9.30 യോടെയാണ് സംഭവം.



