തിരുവനന്തപുരം; സംസ്ഥാനത്ത് ഇന്ന് സ്വർണവില കൂടി. തുടർച്ചയായ രണ്ടാം ദിനമാണ് സ്വർണവില കൂടുന്നത്. പവന് 80 രൂപയാണ് ഇന്ന് വർധിച്ചത്. ഒരു പവൻ സ്വർണത്തിൻ്റെ ഇന്നത്തെ വിപണി നിരക്ക് 63,520 രൂപയാണ്. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വിപണി വില 7990 രൂപയായി. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വിപണി വില 63920 രൂപയാണ്. വെള്ളിയുടെ വിലയും കുത്തനെ ഉയർന്നിട്ടുണ്ട്. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 107 രൂപയാണ്.
ഫെബ്രുവരി 12: ഒരു പവൻ സ്വർണത്തിന് ഇന്ന് 560 രൂപ കുറഞ്ഞു. വിപണി വില 63,520
ഫെബ്രുവരി 13: ഒരു പവൻ സ്വർണത്തിന് ഇന്ന് 320 രൂപ ഉയർന്നു. വിപണി വില 63,840 രൂപ
ഫെബ്രുവരി 14: ഒരു പവൻ സ്വർണത്തിന് ഇന്ന് 80 രൂപ ഉയർന്നു. വിപണി വില 63,920 രൂപ



