ഹൈദരാബാദ്: കാത്തിരുന്ന് പുഷ്പ 2 ദ റൂള്‍ ഒടിടിയില്‍ എത്തി. നെറ്റ്ഫ്ലിക്സിലാണ് 3 മണിക്കൂര്‍ 44 മിനുട്ട് ദൈര്‍ഘ്യമുള്ള പടം സ്ടട്രീം ചെയ്യാന്‍ തുടങ്ങിയത്. ഇന്ത്യന്‍ സിനിമ ചരിത്രത്തിലെ വന്‍ ഒടിടി ഡീലാണ് പുഷ്പ 2 നിര്‍മ്മാതാക്കളായ മൈത്രി മൂവിമേക്കേര്‍സും നെറ്റ്ഫ്ലിക്സും തമ്മില്‍ നടന്നത് എന്നാണ് വിവരം. അതിനിടയില്‍ തന്നെ ചിത്രം തീയറ്റര്‍ റണ്‍ അവസാനിപ്പിച്ചിരിക്കുകയാണ്. ചിത്രത്തിന്റെ അവസാന കളക്ഷന്‍ കണക്കുകള്‍ ഇതോടെ ലഭ്യമായിട്ടുണ്ട്. അല്ലു അർജുൻ നായകനായ ചിത്രം ബാഹുബലി 2-നെ പിന്തള്ളി ഇന്ത്യയിൽ എക്കാലത്തെയും ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ചിത്രം എന്ന ചരിത്രം സൃഷ്ടിച്ചു. ചിത്രത്തിന്റെ ഗ്രോസ് കളക്ഷന്‍ ഇന്ത്യയിൽ 1381 കോടിയാണ്. ആഗോളതലത്തിൽ, ദംഗൽ, ബാഹുബലി 2 എന്നിവയ്ക്ക് പിന്നിൽ മൂന്നാമതാണ് കളക്ഷനില്‍ ചിത്രം. മൊത്തം 1642 കോടി കോടിയാണ് ചിത്രത്തിന്റെ ഗ്രോസ് എന്നാണ് പിങ്ക്വില്ല റിപ്പോര്‍ട്ട് ചെയ്യുന്നത്.



