വയനാട് പാക്കേജിന് കൂടുതൽ സഹായം കിട്ടുക എന്ന ലക്ഷ്യത്തോടെ മുംബൈ മാരത്തണിൽ പങ്കെടുത്ത് കിഫ്ബി സി.ഇ.ഒ കെ.എം. എബ്രഹാം. മുഖ്യമന്ത്രിയുടെ ചീഫ് പ്രിൻസിപ്പൽ സെക്രട്ടറി കൂടെയാണ് കെ.എം. എബ്രഹാം. 43 കിലോമീറ്റർ ദൂരം നാല് മണിക്കൂറിൽ അദ്ദേഹം പൂർത്തിയാക്കി.റൺ ഫോർ വയനാട്” എന്ന ബാനർ പ്രദർശിപ്പിച്ചാണ്.വയനാട്ടിലെ ദുരിതം അനുഭവിച്ചവർക്ക് വേണ്ടി കുറച്ചു പണം കണ്ടെത്താൻ കഴിയുമോ എന്നതായിരുന്നു ഓട്ടത്തിലൂടെ ഉദ്ദേശിച്ചത്. അതിനെക്കാൾ ഉപരി ദുരിതം അനുഭവിച്ച ജനങ്ങളോടുള്ള ഐക്യദാർഢ്യം പ്രഖ്യാപിക്കൽ കൂടെയായിരുന്നു മാരത്തണിൽ പങ്കെടുക്കാനുള്ള തീരുമാനമെന്നാണ് കിഫ്ബി സി.ഇ.ഒ വിശദീകരിക്കുന്നത്.



