KND-LOGO (1)

അധിക്ഷേപത്തിനിടെ കുറച്ച് പുകഴ്ത്തലാകാം, വ്യക്തിപൂജക്ക് നിന്ന് കൊടുക്കില്ല

സെക്രട്ടേറിയറ്റിലെ ഇടത് സംഘടന ഒരുക്കിയ സ്തുതി ഗാനത്തെ പറ്റിയുള്ള ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു മുഖ്യമന്ത്രി. ഒരുപാട് അധിക്ഷേപത്തിന് ഇടയ്ക്ക് പുകഴ്ത്തൽ വരുമ്പോള്‍ മാധ്യമങ്ങള്‍ക്ക് അസ്വസ്ഥത ഉണ്ടാകും. എന്നാൽ വ്യക്തി പൂജയ്ക്ക് താൻ നിന്നു കൊടുക്കില്ല. സെക്രട്ടേറിയേറ്റ് പരിസരത്ത് തന്‍റെ ഫ്ലക്സ് വച്ചിരുന്നത് ശ്രദ്ധയിൽപ്പെട്ടിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.കാരണഭൂതന്‍ വാഴ്ത്തുപാട്ടിന് ശേഷം മുഖ്യമന്ത്രിയെ സ്തുതിക്കുന്ന കേരള സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷന്‍റെ ‘കാവലാൾ’ പാട്ടും വലിയ ചർച്ചയായിരുന്നു. ‘പണ്ട് രാജക്കൻമാർ വിദൂഷക സംഘത്തിന്‍റെ സ്തുതികേട്ട് രസിച്ചത് പോലെ മുഖ്യമന്ത്രിയും ആസ്വദിക്കുകയാണ്. എന്നെ പറ്റി ഇങ്ങനെ എഴുതിയാൽ താൻ കേൾക്കാൻ നിൽക്കാതെ ഇറങ്ങി ഓടിയേനെയെന്നും, പാട്ട് എഴുതിയവർക്ക് നല്ല നമസ്ക്കാരമെന്നുമായിരുന്നു’ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പുതിയ പിണറായി സ്തുതി ഗാനത്തെ പരിഹസിച്ചത്. ‘ചെമ്പടയ്ക്ക് കാവലാള്‍, ചെങ്കനല്‍ കണക്കൊരാള്‍ ചെങ്കൊടിക്കരത്തിലേന്തി കേരളം നയിക്കയായ് സമരധീര സമരധീര സമരധീര സാരഥി പിണറായി വിജയന്‍’ എന്നു തുടങ്ങുന്ന ഗാനം പുറത്തായതോടെയാണ് വലിയ വിമർശനമുയർന്നത്. സെക്രട്ടറിയേറ്റിലെ ഇടത് സംഘടനയുടെ സുവർണ ജൂബിലി മന്ദിരത്തിന്റെ ഉദ്ഘാടന ചടങ്ങിലാണ് കാവലാൾ എന്ന പേരിലുള്ള സംഘഗാനം ആലപിക്കുന്നത്. മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിൽ 100 വനിതകളാണ് ഗാനം അവതരിപ്പിക്കുക.

Share this post :

Facebook
Twitter
LinkedIn
Pinterest

Create a new perspective on life

Your Ads Here (365 x 270 area)
Latest News
Categories

Subscribe our newsletter

Purus ut praesent facilisi dictumst sollicitudin cubilia ridiculus.