KND-LOGO (1)

ഇലോണ്‍ മസ്കിന്റെ സ്റ്റാര്‍ലിങ്ക് ആന്‍റിനകളും റൗട്ടറുകളും മണിപ്പൂരില്‍ നിന്നും കണ്ടെടുത്തു

ന്യൂഡെല്‍ഹി: സൂരക്ഷാസേന മണിപ്പൂരില്‍ നടത്തിയ പരിശോധനയില്‍ ഇലോണ്‍ മക്സിന്റെ കമ്പനിയായ സ്പേസ് എക്സിന്റെ സ്റ്റാര്‍ ലിങ്ക് ആന്‍റിനയും റൗട്ടറുകളും കണ്ടെത്തിയതില്‍ ആശങ്ക. പുതിയ യുഎസ് പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപും അദ്ദേഹത്തിന്റെ അടുത്തയാളും എക്സ് എന്ന സമൂഹമാധ്യമത്തിന്റെ ഉടമയുമായ ഇലോണ്‍ മസ്കും പൊതുവേ മോദി സര്‍ക്കാരുമായി അടുത്ത ബന്ധം പുലര്‍ത്തുന്നവരാണെങ്കിലും സ്റ്റാര്‍ലിങ്ക് ആന്‍റിനയും റൗട്ടറുകളും കണ്ടെത്തിയതില്‍ പരക്കെ ആശങ്ക നിലനില്‍ക്കുകയാണ്.മണിപ്പൂരിലെ ഇംഫാല്‍ ജില്ലയിലെ കെയ്റാവു ഖുനൂ പ്രദേശത്ത് നടത്തിയ തിരച്ചിലിനടയിലാണ് സുരക്ഷാ സേന സ്റ്റാര്‍ലിങ്ക് ആന്‍റിന പിടിച്ചെടുത്തത്. ഇലോണ്‍ മസ്കിന്റെ സ്പേസ് എക്സ് എന്ന കമ്പനി ഇറക്കുന്നതാണ് സ്റ്റാര്‍ലിങ്ക് ആന്‍റിനയും റൗട്ടറുകളും. ഉപഗ്രഹം വഴി തടസ്സമില്ലാത്ത ഇന്‍റര്‍നെറ്റ് സേവനം നല്കുന്ന കമ്പനിയാണ് ഇലോണ്‍ മസ്കിന്റെ സ്പേസ് എക്സ്. ഇന്ത്യയില്‍ സ്പേസ് എക്സ് സ്റ്റാര്‍ലിങ്ക് ആന്‍റിനകളും റൗട്ടറുകളും ഉപയോഗിക്കാനുള്ള അപേക്ഷ നല്‍കിയിരിക്കുകയാണ്. എന്നാല്‍ കേന്ദ്രസര്‍ക്കാര്‍ ഇതുവരെ ഇതിന് അനുമതി നല്‍കിയിട്ടില്ല. മണിപ്പൂരില്‍ നിന്നു മാത്രമല്ല, ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപില്‍ നിന്നും മറ്റൊരു അന്വേഷണത്തില്‍ സ്റ്റാര്‍ലിങ്ക് ആന്‍റനിയും റൗട്ടറും അവിടുത്തെ പൊലീസ് കണ്ടെടുത്തിട്ടുണ്ട്. മയക്കമരുന്ന് കടത്തുകാരില്‍ നിന്നാണ് സ്റ്റാര്‍ലിങ്ക് മിനി എന്ന ചുമന്നുകൊണ്ട് നടക്കാവുന്ന ആന്‍റിനയും അതിനാവശ്യമായ റൗട്ടറുകളും ആന്‍ഡമാന്‍ പൊലീസ് കണ്ടെത്തിയത്. ഇതു രണ്ടും ചേര്‍ന്നതോടെ കേന്ദ്രസര്‍ക്കാരിന് സ്റ്റാര്‍ലിങ്ക് ആന്‍റിന ഉപയോഗിക്കുന്നതിലെ സുരക്ഷാപ്രശ്നം തലവേദന സൃഷ്ടിക്കുന്നു.

Share this post :

Facebook
Twitter
LinkedIn
Pinterest

Create a new perspective on life

Your Ads Here (365 x 270 area)
Latest News
Categories

Subscribe our newsletter

Purus ut praesent facilisi dictumst sollicitudin cubilia ridiculus.