KND-LOGO (1)

വിഡാമുയര്‍ച്ചി റിലീസിന് ഒരുങ്ങി, വമ്പൻ അപ്‍ഡേറ്റ്

അജിത്ത് കുമാര്‍ നായകനായി വരാനാരിരിക്കുന്ന ചിത്രമാണ് വിഡാമുയര്‍ച്ചി. ചിത്രം അനിശ്ചിതമായി നീണ്ടുപോയത് ചര്‍ച്ചയായിരുന്നു. എന്തായാലും വിഡാമുയര്‍ച്ചി റിലീസിന് ഒരുങ്ങിയിരിക്കുകയാണ്. ചിത്രം ജനുവരി 23ന് പ്രദര്‍ശനത്തിനെത്തുമെന്നാണ് സിനിമാ അനലിസ്റ്റുകളുടെ റിപ്പോര്‍ട്ടുകള്‍.പൊങ്കല്‍ റിലീസായിരിക്കും ചിത്രം എന്ന് വാര്‍ത്തകള്‍ ഉണ്ടായിരുന്നു. എന്നാല്‍ അനിവാര്യമായ ചില കാരണങ്ങളാല്‍ ചിത്രത്തിന്റെ റിലീസ് നീട്ടിവയ്‍ക്കുകയാണെന്നാണ് നിര്‍മാതാക്കള്‍ വ്യക്തമാക്കിയത്. ഇത് ആരാധകരെ കടുത്ത നിരാശരാക്കിരുന്നു. അജിത്തിന്റെ വിഡാമുയര്‍ച്ചി പ്രഖ്യാപിച്ചിട്ട് ഒരു വര്‍ഷത്തിലധികം ആയി. ചിത്രീകരണത്തിനിടെ വിഡാ മുയര്‍ച്ചിയുടെ ഒരാള്‍ മരിക്കുകയും ചെയ്‍തു. കലാസംവിധായകൻ മിലനാണ് ഹൃദയാഘാതത്താല്‍ മരിച്ചത്. പരുക്കേറ്റ അജിത്ത് ഇന്ത്യയിലേക്ക് തിരിച്ചു വരികയും ചെയ്‍തു. ഒടുവില്‍ ആരോഗ്യം ഭേദമായി വീണ്ടും സിനിമയുടെ ചിത്രീകരണത്തില്‍ പങ്കെടുക്കുകയായിരുന്നു. ഒടുവില്‍ അജിത്തിന്റെ വിഡാമുയര്‍ച്ചി എന്ന സിനിമ റിലീസിന് ഒരുങ്ങിയെന്നത് ആരാധകരരെ ആവേശത്തിലാക്കിയിട്ടുണ്ട്.

Share this post :

Facebook
Twitter
LinkedIn
Pinterest

Create a new perspective on life

Your Ads Here (365 x 270 area)
Latest News
Categories

Subscribe our newsletter

Purus ut praesent facilisi dictumst sollicitudin cubilia ridiculus.