KND-LOGO (1)

ഇന്ത്യ സഖ്യം പിരിച്ചുവിടണമെന്ന് ഒമർ അബ്ദുള്ള

ന്യൂഡെൽഹി:ഇന്ത്യ സഖ്യത്തിന്റെ അജണ്ടയിൽ വ്യക്തതയില്ലാത്ത സാഹചര്യത്തിൽ സഖ്യം പിരിച്ചു വിടുന്നതാണ് നല്ലതെന്ന് കാശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ള പറഞ്ഞു. കഴിഞ്ഞ വർഷത്തെ പാർല്ലമെൻ്റ് തിരഞ്ഞെടുപ്പിന് വേണ്ടി മാത്രം രൂപം നൽകിയതാണ് സഖ്യമെങ്കിൽ ഇനി അത് പിരിച്ചു വിടണം . ലോകസഭ തിരഞ്ഞെടുപ്പിന് ശേഷം സഖ്യത്തിന്റെ നേതൃത്വത്തെ സംബന്ധിച്ചോ അജണ്ട സംബന്ധിച്ചോ ഒരു ചർച്ചയും നടന്നിട്ടില്ല. കഴിഞ്ഞ ലോകസഭ തിരഞ്ഞെടുപ്പിൽ ഡെൽഹിയിൽ ഒന്നിച്ച് മത്സരിച്ച കോൺഗ്രസും ആം ആദ്മി പാർട്ടിയും ഈ നിയമസഭ തിരഞ്ഞെടുപ്പിൽ പരസ്പരം മത്സരിക്കുകയാണ്. ഒമർ അബ്ദുള്ള ചൂണ്ടിക്കാട്ടി. ഡൽഹി തിരഞ്ഞെടുപ്പുമായി ഞങ്ങൾക്ക് ഒരു ബന്ധവുമില്ല. എന്നാൽ ബിജെപിയെ എങ്ങനെ നേരിടണമെന്ന് ആം ആദ്മി പാർട്ടിയും കോൺഗ്രസും മറ്റ് പാർട്ടികളും തീരുമാനിക്കണം .നിർഭാഗ്യവശാൽ ഇന്ത്യൻ സഖ്യം സംഘടിപ്പിക്കപ്പെടുന്നില്ല. ഈ സംഖ്യം ലോകസഭ തിരഞ്ഞെടുപ്പിന് വേണ്ടി മാത്രമാണെങ്കിൽ അവർ സഖ്യം അവസാനിപ്പിക്കണം.

Share this post :

Facebook
Twitter
LinkedIn
Pinterest

Create a new perspective on life

Your Ads Here (365 x 270 area)
Latest News
Categories

Subscribe our newsletter

Purus ut praesent facilisi dictumst sollicitudin cubilia ridiculus.