ബൈക്കിനെ ശീതള പാനീയം വരുത്തുന്ന ഒരു വെൻഡിങ് മിഷനാക്കി രൂപ മാറ്റം വരുത്തിയ വീഡിയോയായിരുന്നു അത്. ബാങ്കിന്റെ ഡെബിറ്റ് കാർഡ് ഉപയോഗിച്ച് ബൈക്കില്‍ നിന്നും ശീതളപാനീയം ശേഖരിക്കുകയും കുടിക്കുയും ചെയ്യുന്ന യുവാവിന്റെ ദൃശ്യങ്ങളാണ് സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നത്.ഇൻസ്റ്റാഗ്രാമിൽ @sirswal.sanjay എന്ന അക്കൗണ്ടിൽ പങ്കുവെച്ച വീഡിയോയ്ക്ക് ഇതിനോടകം 3 ലക്ഷത്തിലധികം ലൈക്കുകൾ ലഭിച്ചു. വീഡിയോയിൽ ഒരു യുവാവ് ബൈക്കിന്റെ ഹെഡ് ലൈറ്റിന്റെ സ്ഥാലത്ത് ലൈറ്റിന് പകരം ഘടിപ്പിച്ച പ്രത്യേക സംവിധാനത്തിലേക്ക് തന്റെ ബാങ്കിന്റെ ഡെബിറ്റ് കാര്‍ഡ് ഇടുന്നു. പിന്നാലെ ആവശ്യമുള്ള ശീതളപാനീയത്തിന്റെ പണം അടിക്കുന്നു. ഒരു ഗ്ലാസ് എടുത്ത് കാർഡ് ഇട്ടതിന് സമീപത്ത് പിടിക്കുമ്പോൾ, ഗ്ലാസിലേക്ക് ശീതളപാനീയം നീറയുന്നതും യുവാവ് അത് കുടിക്കുന്നതും വീഡിയോയില്‍ കാണാം. യുവാവിന്റെ പ്രവര്‍ത്തി സമൂഹ മാധ്യമ ഉപയോക്താക്കളെ ഏറെ അത്ഭുപ്പെടുത്തി.



