KND-LOGO (1)

ഇ.വി ചാര്‍ജിംഗ് സ്റ്റേഷനുകള്‍ തുടങ്ങാന്‍ 80% സബ്‌സിഡി

പബ്ലിക് ഇലക്ട്രിക് വാഹന ചാര്‍ജിംഗ് സ്‌റ്റേഷനുകള്‍ സ്ഥാപിക്കുന്നതിന് 80 ശതമാനത്തിലധികം സബ്‌സിഡി അനുവദിക്കുന്ന പദ്ധതിയുമായി കേന്ദ്രസര്‍ക്കാര്‍. 2,000 കോടി രൂപയുടെ പി.എം ഇ-ഡ്രൈവ് (PM eDrive) പദ്ധതിയുടെ ഭാഗമാണിത്. സവിശേഷ സാഹചര്യങ്ങളില്‍ പദ്ധതിച്ചെലവിന്റെ 100 ശതമാനവും സബ്‌സിഡിയായി അനുവദിക്കാനും പദ്ധതിയിലൂടെ കഴിയും. യാത്രാവാഹനങ്ങള്‍ക്ക് പുറമെ ട്രക്കുകള്‍, ബസുകള്‍ എന്നിവക്കും ചാര്‍ജിംഗ് കേന്ദ്രങ്ങള്‍ ഏര്‍പ്പെടുത്താനും സര്‍ക്കാരിന് പദ്ധതിയുണ്ടെന്ന് മിനിസ്ട്രി ഓഫ് ഹെവി ഇന്‍ഡസ്ട്രീസ് പുറത്തിറക്കിയ കരട് നിര്‍ദ്ദേശത്തില്‍ പറയുന്നു. ചാര്‍ജിംഗ് കേന്ദ്രങ്ങള്‍ തുടങ്ങാനുള്ള 40 നഗരങ്ങളുടെ മുന്‍ഗണന പട്ടികയില്‍ കേരളത്തില്‍ നിന്നുള്ള ഏഴ് നഗരങ്ങള്‍ ഉള്‍പ്പെട്ടതും ശ്രദ്ധേയമാണ്. ഭാരവാഹനങ്ങള്‍ക്കുള്ള ചാര്‍ജിംഗ് സൗകര്യങ്ങള്‍ ഒരുക്കാന്‍ ബംഗളൂരു-എറണാകുളം, കോയമ്പത്തൂര്‍-കൊച്ചി ഹൈവേകളും മുന്‍ഗണനാ പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

Share this post :

Facebook
Twitter
LinkedIn
Pinterest

Create a new perspective on life

Your Ads Here (365 x 270 area)
Latest News
Categories

Subscribe our newsletter

Purus ut praesent facilisi dictumst sollicitudin cubilia ridiculus.