KND-LOGO (1)

ഇന്ത്യക്കാരെന്തിനാണ് അതിഥികളെ പട്ടിണിക്കിരുത്തുന്നതെന്ന് വിദേശവനിത

ഇന്ത്യയിൽ വർഷങ്ങളായി താമസിക്കുന്ന എത്രയോ വിദേശികളുണ്ട്. അതിൽ പലർക്കും ഇന്ത്യയിലെ സംസ്കാരം ഇഷ്ടവുമാണ്. കുറച്ചുകൂടി ആഴത്തിലുള്ള നമ്മുടെ സൗഹൃദങ്ങളും കൂടിച്ചേരലുകളും ബഹളങ്ങളും വ്യത്യസ്തമായ ഭക്ഷണവുമെല്ലാം അവരെ ആകർഷിക്കാറുണ്ട്. അതുപോലെ, ക്രിസ്റ്റൻ ഫിഷർ എന്ന യുഎസ്സിൽ നിന്നുള്ള യുവതിയും വർഷങ്ങളായി ഇന്ത്യയിലാണ് താമസം. 2021 -ലാണ് ക്രിസ്റ്റൻ ഇന്ത്യയിലേക്ക് വരുന്നത്. ഇന്ത്യയും അവിടുത്തെ സംസ്കാരവുമെല്ലാം ക്രിസ്റ്റന് ഇഷ്ടവുമാണ്. എന്നാൽ, ഒരുകാര്യത്തിൽ അവർക്ക് ഇന്ത്യക്കാരോട് പരിഭവമുണ്ട്. നിങ്ങളെന്തിനാണ് ഇങ്ങനെ ചെയ്യുന്നത് എന്നാണ് ഇൻസ്റ്റ​ഗ്രാമിൽ പങ്കുവച്ചിരിക്കുന്ന വീഡിയോയിൽ ക്രിസ്റ്റൻ ചോദിക്കുന്നത്. ഒരുപാട് ഇന്ത്യക്കാർ ക്രിസ്റ്റന്റെ സംശയത്തിനുള്ള മറുപടിയുമായി മുന്നോട്ട് വന്നിട്ടുമുണ്ട്. ക്രിസ്റ്റൻ പറയുന്നത്, ഇന്ത്യയിൽ ഡിന്നർ പാർട്ടിക്ക് പോയിക്കഴിഞ്ഞാൽ ഒന്നുകിൽ വിശന്നിരിക്കേണ്ടി വരും അല്ലെങ്കിൽ കഴിക്കാതെ മടങ്ങേണ്ടി വരും എന്നാണ്. താൻ അതിഥിക്ക് ആദ്യം തന്നെ ഭക്ഷണം വിളമ്പും എന്ന് ക്രിസ്റ്റൻ പറയുന്നു. എന്നാൽ, ഇന്ത്യയിലെ പാർട്ടികളിൽ എല്ലാവരും ആദ്യം സംസാരിച്ചിരിക്കും വളരെ വൈകിയാണ് ഭക്ഷണം വിളമ്പുക എന്നാണ് അവളുടെ പരിഭവം.

Share this post :

Facebook
Twitter
LinkedIn
Pinterest

Create a new perspective on life

Your Ads Here (365 x 270 area)
Latest News
Categories

Subscribe our newsletter

Purus ut praesent facilisi dictumst sollicitudin cubilia ridiculus.