KND-LOGO (1)

ലിയോനാർഡോ ഡികാപ്രിയോ സ്ക്വിഡ് ഗെയിം 3യില്‍ അഭിനയിക്കുണ്ടോ?

സിയോള്‍: ഹോളിവുഡ് നടൻ ലിയോനാർഡോ ഡികാപ്രിയോ സ്ക്വിഡ് ഗെയിം 3 ൽ പ്രത്യക്ഷപ്പെടുമെന്ന അഭ്യൂഹങ്ങൾ കുറച്ച് ദിവസങ്ങളായി സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഇത് വലിയ വാര്‍ത്തയായി തന്നെ പാശ്ചത്യ മാധ്യമങ്ങളില്‍ വന്നിരുന്നു. എന്നാല്‍ ഇതില്‍ സീരിസ് സ്ട്രീം ചെയ്യുന്ന നെറ്റ്ഫ്ലിക്സ് തന്നെ വിശദീകരണവുമായി രംഗത്ത് എത്തിയിരിക്കുകയാണ്. സ്ക്വിഡ് ഗെയിം 3 ന് വേണ്ടി ലിയനാർഡോ ഒരു സർപ്രൈസ് വേഷം ചെയ്യും എന്നാണ് ഒഎസ്ഇന്‍ റിപ്പോര്‍ട്ട് ചെയ്തത്. 2024-ൽ ചിത്രീകരണം രഹസ്യമായാണ് നടന്നുവെന്നും റിപ്പോർട്ടിൽ പറയുന്നുഎന്നാല്‍ ഈ റിപ്പോര്‍ട്ടിനെ തള്ളുകയാണ് നെറ്റ്ഫ്ലിക്സ്, ഒരു കൊറിയന്‍ മാധ്യമത്തോട് പ്രതികരിച്ച നെറ്റ്ഫ്ലിക്സ് പ്രതിനിധി പറഞ്ഞത് ഇതാണ്, “അഭ്യൂഹങ്ങൾ പൂർണ്ണമായും തെറ്റാണ്. സ്ക്വിഡ് ഗെയിം സീസൺ 3 ൽ ലിയോനാർഡോ ഡികാപ്രിയോ ഇല്ല. ഈ റിപ്പോർട്ടുകൾ തികച്ചും അടിസ്ഥാനരഹിതമാണ്” എന്നാണ്. സ്‌ക്വിഡ് ഗെയിം 3 2025-ൽ പ്രീമിയർ ചെയ്യുമെന്നാണ് നെറ്റ്ഫ്ലിക്സ് പ്രഖ്യാപിച്ചിരിക്കുന്നത്. നെറ്റ്ഫ്ലിക്‌സ് ചരിത്രത്തിൽ ഒരു സീരിസ് ഇറങ്ങി ആദ്യആഴ്ചയില്‍ ഏറ്റവും കൂടുതൽ ആളുകൾ കണ്ട സീരിസായി സ്ക്വിഡ് ഗെയിം 2 മാറിയെന്നാണ് ഇപ്പോള്‍ റിപ്പോര്‍ട്ട് വരുന്നത്.

Share this post :

Facebook
Twitter
LinkedIn
Pinterest

Create a new perspective on life

Your Ads Here (365 x 270 area)
Latest News
Categories

Subscribe our newsletter

Purus ut praesent facilisi dictumst sollicitudin cubilia ridiculus.