ദില്ലി: ഉത്തരേന്ത്യയിൽ ശൈത്യം കടുത്തെങ്കിലും സഞ്ചാരികളുടെ എണ്ണം കുത്തനെ കൂടുന്നു. മഞ്ഞുപുതച്ച കശ്മീരിലേക്കും ഹിമാചലിലേക്കും സഞ്ചാരികളുടെ ഒഴുക്കാണ്.എങ്ങും മഞ്ഞ് പുതച്ച നിലയിലാണ് കാശ്മീരുള്ളത്. താപനില മൈനസിലേക്ക് കടന്നതോടെ വെള്ളച്ചാട്ടങ്ങളും നദികളും വരെ തണുത്തുറഞ്ഞു. ദാൽ തടാകത്തിൽ പതിവായുള്ള ശിഖാര ബോട്ട് സവാരി പോലും പലപ്പോഴും നിർത്തി വയ്ക്കേണ്ട സ്ഥിതിയാണ്.മഞ്ഞു പുതച്ച മണാലിയിലും വൻ തിരക്കാണ്.സഞ്ചാരികളുടെ ഒഴുക്ക് കൂടിയതോടെ ജാഗ്രത പുലർത്തണമെന്ന മുന്നറിയിപ്പും അധികൃതർ പുറത്തിറക്കിയിട്ടുണ്ട്.



