KND-LOGO (1)

രണ്ടാം ദിവസവും സ്വർണവില കുറഞ്ഞു; രണ്ട് ദിവസത്തിനിടെ കുറഞ്ഞത് 1160 രൂപ

കൊച്ചി: സംസ്ഥാനത്ത് തുടർച്ചയായ രണ്ടാം ദിവസവും സ്വർണവില കുറഞ്ഞു. രണ്ട് ദിവസത്തിനിടെ പവന് 1160 രൂപയുടെ കുറവാണ് ഉണ്ടായത്. ഇന്ന് പവന് 720 രൂപയുടെ കുറവാണ് ഉണ്ടായത്. ഒരു പവന്റെ വില 57120 രൂപയായാണ് കുറഞ്ഞത്. ഗ്രാമിന് 90 രൂപയുടേയും കുറവുണ്ടായി. ഗ്രാമിന്റെ വില 7140 രൂപയായാണ് കുറഞ്ഞത്.ക​ഴിഞ്ഞ ദിവസവും സ്വർണവില കുറഞ്ഞിരുന്നു. ഗ്രാമിന് 55 രൂപയുടെ കുറവാണ് ഉണ്ടായത്. 7,230 രൂപയായാണ് വില കുറഞ്ഞത്. പവന്റെ വില 440 രൂപ കുറഞ്ഞ് 57,840 രൂപയായി. അന്താരാഷ്ട്ര വിപണിയിൽ സ്വർണവില വൻതോതിൽ കുറഞ്ഞിരുന്നു. ഇത് തന്നെയാണ് ഇന്ത്യൻ വിപണിയിലും പ്രതിഫലിച്ചത്.അന്താരാഷ്ട്ര വിപണിയിൽ സ്വർണവില ഔൺസിന് 2,648 ഡോളറായാണ് കുറഞ്ഞത്. സ്വർണത്തിന്റെ ഭാവി വിലകളും കുറഞ്ഞിരിക്കുകയാണ്. സ്വർണത്തിന്റെ ഭാവി വില 1.2 ശതമാനം ഇടിഞ്ഞ് ഔൺസിന് 2,675.80 ഡോളറായി. പലിശനിരക്കുകൾ തീരുമാനിക്കുന്നതിനായി യു.എസ് ഫെഡറൽ റിസർവ് അടുത്തയാഴ്ച യോഗം ചേരുന്നുണ്ട്. വരും ദിവസങ്ങളിൽ ഇതും സ്വർണവിലയെ സ്വാധീനിച്ചേക്കും.ഫെഡറൽ റിസർവ് പലിശനിരക്കുകൾ കുറക്കുമെന്ന റിപ്പോർട്ടുകളാണ് പുറത്ത് വരുന്നത്. ഇതോടെ സ്വർണം ഉൾപ്പടെയുള്ളവയിലേക്ക് നിക്ഷേപകതാൽപര്യം വർധിക്കുമെന്നാണ് സൂചന. ഇതും സ്വർണവിലയെ വരും ദിവസങ്ങളിൽ സ്വാധീനിക്കും.

Share this post :

Facebook
Twitter
LinkedIn
Pinterest

Create a new perspective on life

Your Ads Here (365 x 270 area)
Latest News
Categories

Subscribe our newsletter

Purus ut praesent facilisi dictumst sollicitudin cubilia ridiculus.