KND-LOGO (1)

കുടുംബശ്രീയുടെ കേരള ചിക്കൻ പദ്ധതി വഴി ഫ്രോസൺ മൂല്യവർധിത ഉൽപന്നങ്ങൾ വിപണിയിലെത്തി

തിരുവനന്തപുരം: ഉപഭോക്താക്കൾക്കിടയിൽ ഏറെ സ്വീകാര്യത നേടിയ കുടുംബശ്രീയുടെ കേരള ചിക്കൻ പദ്ധതി വഴി ഫ്രോസൺ മൂല്യവർധിത ഉൽപന്നങ്ങൾ വിപണിയിലെത്തി. ‘കുടുംബശ്രീ കേരള ചിക്കൻ’ എന്ന ബ്രാൻഡിൽ ചിക്കൻ ഡ്രം സ്റ്റിക്‌സ്, ബോൺലെസ് ബ്രീസ്റ്റ്, ചിക്കൻ ബിരിയാണി കട്ട്, ചിക്കൻ കറി കട്ട്, ഫുൾ ചിക്കൻ എന്നീ ഉൽപന്നങ്ങളാണ് വിപണിയിലെത്തിയത്. ആദ്യഘട്ടത്തിൽ തൃശൂർ, എറണാകുളം, കോട്ടയം, പത്തനംതിട്ട ജില്ലകളിലാകും ഉൽപന്നങ്ങൾ ലഭ്യമാവുക. ഇന്നലെ (10-12-2024) സെക്രട്ടേറിയറ്റ് അനക്‌സിലെ നവകൈരളി ഹാളിൽ തദ്ദേശ സ്വയംഭരണ എക്‌സൈസ് പാർലമെൻററി കാര്യ വകുപ്പ് മന്ത്രി എം.ബി രാജേഷ് സംസ്ഥാന വനിതാ കമ്മീഷൻ അധ്യക്ഷ പി.സതീദേവിക്ക് ഉൽപന്നങ്ങൾ കൈമാറി ലോഞ്ചിങ്ങ് നിർവഹിച്ചു.കുടുംബശ്രീ കേരള ചിക്കൻ ബ്രോയ്‌ലർ ഫാർമേഴ്‌സ് കമ്പനിയുടെ നേതൃത്വത്തിൽ കുടുംബശ്രീ അംഗങ്ങളായ വനിതകളുടെ ഫാമിൽ വളർത്തുന്ന ഇറച്ചിക്കോഴികളെ എറണാകുളം ജില്ലയിലെ കൂത്താട്ടുകുളത്ത് പ്രവർത്തിക്കുന്ന മീറ്റ് പ്രോഡ്കട്‌സ് ഓഫ് ഇൻഡ്യയുടെ പ്ലാന്റിലെത്തിച്ച് സംസ്‌ക്കരിച്ച് പായ്ക്ക് ചെയ്യും. എല്ലാ ഉൽപന്നങ്ങളും 450, 900, അളവിലായിരിക്കും ലഭിക്കുക. കവറിൽ ഉൾപ്പെടുത്തിയിരിക്കുന്ന ക്യൂ.ആർ കോഡ് സ്‌കാൻ ചെയ്താൽ ഏതു ഫാമിൽ വളർത്തിയ ചിക്കനാണെന്ന് ഉപഭോക്താക്കൾക്ക് മനസിലാക്കാനും കഴിയും. നിലവിലെ വിപണന മാർഗങ്ങൾക്ക് പുറമേ ഭാവിയിൽ ‘മീറ്റ് ഓൺ വീൽ’ എന്ന പേരിൽ ഓരോ ജില്ലയിലും വാഹനങ്ങളിൽ ശീതീകരിച്ച ചിക്കൻ ഉൽപന്നങ്ങൾ വിറ്റഴിക്കാനും ലക്ഷ്യമിടുന്നു. ഇതുവഴി നഗര ഗ്രാമ പ്രദേശങ്ങളിലും കുടുംബശ്രീ കേരള ചിക്കൻ ഉൽപന്നങ്ങൾക്ക് വിപണി കണ്ടെത്താനാകുമെന്നാണ് പ്രതീക്ഷ.ഉപഭോക്താവിന് ന്യായവിലയ്ക്ക് സംശുദ്ധമായ കോഴിയിറച്ചി ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ 2019 ൽ സംസ്ഥാനത്ത് ആരംഭിച്ച പദ്ധതിയാണ് കേരള ചിക്കൻ. നിലവിൽ 11 ജില്ലകളിലായി 431 ബ്രോയ്‌ലർ ഫാമുകളും 139 ഔട്ട്‌ലെറ്റുകളും പദ്ധതിയുടെ ഭാഗമായി പ്രവർത്തിക്കുന്നു. മൂല്യവർധിത ഉൽപന്ന നിർമാണവും വിപണനവും ഊർജിതമാകുന്നതോടെ കൂടുതൽ വനിതകൾക്ക് തൊഴിൽ അവസരം കൈവരുമെന്നാണ് പ്രതീക്ഷ.പരിപാടിയിൽ സംസ്ഥാന വനിതാ കമ്മീഷൻ അധ്യക്ഷ പി.സതീദേവി, തദ്ദേശ സ്വയംഭരണ വകുപ്പ് സ്‌പെഷ്യൽ സെക്രട്ടറി ടി.വി അനുപമ, കുടുംബശ്രീ എക്‌സിക്യൂട്ടീവ് ഡയറക്ടർ എച്ച്.ദിനേശൻ, കുടുംബശ്രീ ഭരണ നിർവഹണ സമിതി അംഗങ്ങൾ, കുടുംബശ്രീ പ്രോഗ്രാം ഓഫീസർമാർ തുടങ്ങിയവർ പങ്കെടുത്തു.

Share this post :

Facebook
Twitter
LinkedIn
Pinterest

Create a new perspective on life

Your Ads Here (365 x 270 area)
Latest News
Categories

Subscribe our newsletter

Purus ut praesent facilisi dictumst sollicitudin cubilia ridiculus.