KND-LOGO (1)

സൗദിയും യുഎഇയും ഏഴയലത്തില്ല; സ്വര്‍ണം കൂമ്പാരമാക്കി ഇന്ത്യ ഒന്നാം സ്ഥാനത്ത്

ക്രൂഡ് ഓയില്‍ ശേഖരത്തിലും കയറ്റുമതിയിലും മുന്‍നിരയിലുള്ള ജിസിസി രാജ്യങ്ങളെ പിന്നിലാക്കി സ്വര്‍ണ ശേഖരത്തില്‍ ഇന്ത്യയുടെ കുതിപ്പ്. സ്വര്‍ണം വാങ്ങിക്കൂട്ടുന്ന രാജ്യങ്ങളില്‍ ഇന്ത്യയാണ് ഒന്നാം സ്ഥാനത്ത്. സ്വര്‍ണശേഖരം രാജ്യത്തിന്റെ സാമ്പത്തിക ഭദ്രതയ്ക്ക് അനിവാര്യമാണ് എന്ന് മനസിലാക്കിയാണ് അടുത്ത കാലത്ത് ഇന്ത്യ മഞ്ഞലോഹത്തില്‍ നോട്ടമിട്ടത് ഡോളർ ശേഖരമായിരുന്നു ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പ് വരെ ഓരോ രാജ്യങ്ങളും അവരുടെ കരുത്തായി കരുതിയിരുന്നത്. എത്രത്തോളം ഡോളര്‍ കരുതല്‍ ധനമായുണ്ടോ അത്രയും ഭദ്രമാണ് സാമ്പത്തിക രംഗം എന്നായിരുന്നു വിലയിരുത്തല്‍. എന്നാല്‍ യഥേഷ്ടം ഡോളര്‍ കൈവശമുണ്ടായിരുന്ന റഷ്യ അമേരിക്കയുടെ ഉപരോധം കാരണം കുരുക്കിലായതോടെയാണ് ലോക രാജ്യങ്ങള്‍ മാറി ചിന്തിക്കാന്‍ തുടങ്ങിയത്.

യുക്രൈനെതിരായ സൈനിക നടപടി ആരംഭിച്ച റഷ്യയെ അമേരിക്ക പ്രതിരോധത്തിലാക്കിയത് ഡോളര്‍ ഇടപാട് മരവിപ്പിച്ചുകൊണ്ടാണ്. ഇതോടെ കൈവശമുള്ള ക്രൂഡ് ഓയില്‍ വന്‍തോതില്‍ വില കുറച്ച് വിറ്റ് പണം സമ്പാദിക്കേണ്ട അവസ്ഥ വന്നു റഷ്യയ്ക്ക്. ചൈനയും ഇന്ത്യയുമെല്ലാം ഈ അവസരം മുതലാക്കി. അതോടെ മറ്റൊരു വികാരം കൂടി ലോകത്ത് ശക്തിപ്പെട്ടു. ഡോളര്‍ അത്ര വിശ്വസ്ത കറന്‍സിയല്ല എന്ന കാര്യചൈന സ്വന്തം കറന്‍സികളില്‍ വ്യാപാരം നടത്താന്‍ തുടങ്ങി. ഇന്ത്യയും യുഎഇയും സമാനമായ രീതി സ്വീകരിച്ചു. കൂടാതെ കൂടുതല്‍ രാജ്യങ്ങള്‍ ഡീ ഡോളറൈസേഷനില്‍ ആകൃഷ്ടരായി. അധികാരമേല്‍ക്കും മുമ്പ് ഡൊണാള്‍ഡ് ട്രംപ് ഇക്കാര്യത്തില്‍ ലോകരാജ്യങ്ങള്‍ക്ക് ശക്തമായ താക്കീത് നല്‍കി. ഡോളര്‍ വിട്ട് കളിച്ചാല്‍ 100 ശതമാനം ഇറക്കുമതി നികുതി ചുമത്തും എന്നായിരുന്നു ട്രംപിന്റെ ഭീഷണി.

Share this post :

Facebook
Twitter
LinkedIn
Pinterest

Create a new perspective on life

Your Ads Here (365 x 270 area)
Latest News
Categories

Subscribe our newsletter

Purus ut praesent facilisi dictumst sollicitudin cubilia ridiculus.