KND-LOGO (1)

കേരളത്തിലെ റെയിൽവേ വികസനം; ഭൂമി ഏറ്റെടുക്കൽ വേഗത്തിലാക്കാൻ സമരം ചെയ്യണമെന്ന് ശശി തരൂരിനോട് കേന്ദ്ര റെയിൽവേ മന്ത്രി

ന്യൂഡൽഹി: ലോക്‌സഭയില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ്. റെയില്‍വെ വികസനത്തിന് കേരള സര്‍ക്കാര്‍ സഹകരിക്കുന്നില്ലെന്ന് അശ്വിനി വൈഷ്ണവ് കൂട്ടിച്ചേർത്തു.പാത ഇരട്ടിപ്പിക്കലിനും, പുതിയ പാതകള്‍ക്കുമായി ഭൂമി ഏറ്റെടുക്കലില്‍ സര്‍ക്കാരിന് മെല്ലെപ്പോക്കാണെന്നും സ്ഥലമേറ്റെടുപ്പ്‌ വേഗത്തിലാക്കാൻ വേണ്ടിവന്നാൽ കേരള സർക്കാരിനുമുന്നിൽ ധർണയിരിക്കുന്നത് പരിഗണകണമെന്നും ശശി തരൂർ എംപിയോട് റെയിൽവേ മന്ത്രി ആവിശ്യപ്പെട്ടു.ലോക്സഭയിലെ ചോദ്യോത്തര വേളയിലാണ് കേരളത്തിലെ റെയിൽവേ വികസനത്തിനായുള്ള സ്ഥലം ഏറ്റെടുപ്പ് വിഷയം വീണ്ടും ചർച്ചയായത്.നേമം ടെർമിനലിനുള്ള ഫണ്ട് അനുവദിക്കുന്നതുമായി ബന്ധപ്പെട്ട ചോദ്യങ്ങളും ലോക്സഭയിൽ ഉയർന്നിരുന്നു. എന്നാൽ ഫണ്ട് അല്ല കേരളത്തിന്റെ പ്രശ്‌നമെന്നായിരുന്നു കേന്ദ്ര മന്ത്രിയുടെ പ്രതികരണം.റെയില്‍വേ വികസന പദ്ധതികള്‍ക്കു വേണ്ടി 470 ഹെക്ടര്‍ ഭൂമി ഏറ്റെടുക്കുന്നതിന് 2,100 കോടിയിലധികം രൂപ സംസ്ഥാന സര്‍ക്കാരിനു കൈമാറിയതായും 64 ഹെക്ടര്‍ (16%) മാത്രമാണ് ഇതുവരെ ഏറ്റെടുത്തതെന്നും അശ്വിനി വൈഷ്ണവ് വിശദീകരിച്ചു.എറണാകുളത്ത് റെയിൽവേയുടെ ഉടമസ്ഥതയിലുള്ള മാർഷലിങ് യാർഡ് ഭൂമിയിൽ മൾട്ടി മോഡ് ടെർമിനൽ നിർമ്മിക്കുന്നതിന് സാധ്യതയെ കുറിച്ചുള്ള ഹൈബി ഈഡന്‍ എംപി ഉന്നയിച്ച ചോദ്യങ്ങൾക്കും അദ്ദേഹം മറുപടി നൽകി.

Share this post :

Facebook
Twitter
LinkedIn
Pinterest

Create a new perspective on life

Your Ads Here (365 x 270 area)
Latest News
Categories

Subscribe our newsletter

Purus ut praesent facilisi dictumst sollicitudin cubilia ridiculus.