പെര്‍ത്ത്: ബോര്‍ഡര്‍ ഗവാസ്കര്‍ ആദ്യ ടെസ്റ്റില്‍ ഇന്ത്യക്ക് വമ്പന്‍ വിജയം. 534 റണ്‍സ് പിന്തുടരാന് ഇറങ്ങിയ ആസ്ട്രേലിയ 238 റണ്‍സിന് എല്ലാവരും പുറത്തായി. 295 റണ്‍സിനാണ് ഇന്ത്യ വിജയിച്ചത്. റണ്‍സിന്റെ അടിസ്ഥാനത്തില്‍ ആസ്ട്രേലിയന്‍ മണ്ണില്‍ ഇന്ത്യയുടെ ഏറ്റവും വലിയ വിജയമാണിത്. ബുംറയുടെയും സിറാജിന്റെയും പേസ് ബൗളങ്ങില്‍ ഓസിസ് ചീട്ടുകൊട്ടാരം പോലെ തകര്‍ന്നു. ഇരുവരും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി. നീതീഷ് റെഡ്ഡിയും ഹര്‍ഷിത് റാണയും ഒരു വിക്കറ്റ് വീതം വീഴ്ത്തി.വാഷിങ്ടണ്‍ സുന്ദര്‍ രണ്ടും നീതീഷ് റെഡ്ഡി ഒരു വിക്കറ്റും വീഴ്ത്തി. ഓസിസ് നിരയില്‍ ട്രാവിസ് ഹെഡ് ആണ് ടോപ്സ്കോറര്‍. സെഞ്ച്വറിയിലേക്ക് കുതിച്ച ട്രാവിസ് ഹെഡ് ഇന്ത്യന്‍ നായകന് ബുംറയുടെ പന്തില്‍ പുറത്തായി. ബുംറയാണ് കളിയിലെ കേമന്‍



