KND-LOGO (1)

ദക്ഷിണേന്ത്യൻ യുവതാരങ്ങൾക്ക് ഉള്ള ഐക്യം ബോളിവുഡ്താരങ്ങൾക്കില്ല വിമർശനവുമായി സൂപ്പർ താരങ്ങൾ

ദക്ഷിണേന്ത്യൻ സിനിമാതാരങ്ങളെ ചൂണ്ടിക്കാട്ടി ബോളിവുഡിനെ വിമർശിച്ച് സൂപ്പർ താരങ്ങളായ അക്ഷയ് കുമാറും അജയ് ദേവ്​ഗണും. ബോളിവുഡിലെ പുതുതലമുറ താരങ്ങൾ തമ്മിൽ ഐക്യമില്ലെന്ന് അക്ഷയ് കുമാർ ചൂണ്ടിക്കാട്ടി. ദക്ഷിണേന്ത്യൻ താരങ്ങൾ ഒരുമിച്ചുനിന്ന് അവരുടെ ഇൻഡസ്ട്രിക്ക് ബലമേകുന്നതുപോലെ ബോളിവുഡിൽ സംഭവിക്കുന്നില്ലെന്നും താരം പറഞ്ഞു. ഒരു ചടങ്ങിൽ സംസാരിക്കവേ ഈ വിഷയവുമായി ബന്ധപ്പെട്ട് അജയ് ദേവ്​ഗൺ പറഞ്ഞ അഭിപ്രായത്തിനെ പിന്താങ്ങിക്കൊണ്ടാണ് അക്ഷയ് കുമാർ ഇങ്ങനെ പറഞ്ഞത്.തങ്ങളുടെ തലമുറയിൽപ്പെട്ട നടന്മാർ എങ്ങനെ ഒരുമിച്ചുനിന്നു എന്ന് ചൂണ്ടിക്കാട്ടിയാണ് അജയ് ദേവ്​ഗൺ ചടങ്ങിൽ സംസാരിച്ചത്. താനായാലും അക്ഷയ് കുമാർ, ഷാരൂഖ് ഖാൻ, സൽമാൻ ഖാൻ തുടങ്ങിയവരെല്ലാം ഒരേ മനസോടെയാണ് ഇൻഡസ്ട്രിയിൽ നിലകൊണ്ടത്. തന്റെയും അക്ഷയ് കുമാറിന്റെയും സിനിമകൾ ഒരേ ദിവസം റിലീസാവുകയാണെങ്കിൽ ക്ലാഷ് ഒഴിവാക്കാൻ എന്തുചെയ്യാനാവുമെന്ന് ഫോണിലൂടെ വിളിച്ച് ചോദിക്കും. പരിഹാരം കാണാനായില്ലെങ്കിൽ സിനിമകളെ അങ്ങോട്ടുമിങ്ങോട്ടും പിന്തുണയ്ക്കും. തങ്ങളെപ്പോലുള്ള കുറച്ചുപേരെ മാറ്റിനിർത്തിയാൽ ബോളിവുഡ് രണ്ടായി പിരിഞ്ഞിരിക്കുകയാണെന്നും അജയ് ദേവ്​ഗൺ പറഞ്ഞു.ഹിന്ദി ചലച്ചിത്രലോകത്ത് ഐക്യവും ബഹുമാനവും നഷ്ടമായിരിക്കുന്നുവെന്നതിലൂന്നിയായിരുന്നു അക്ഷയ് കുമാർ സംസാരിച്ചത്. ഒരർത്ഥത്തിൽ ഈ വിഷയം ഇപ്പോൾ ചർച്ച ചെയ്യുന്നതിൽ ഏറെ സന്തോഷമുണ്ട്. കാരണം ഇപ്പോഴത്തെ തലമുറയിൽപ്പെട്ട താരങ്ങൾ ഇത് കാണുമല്ലോ. നമുക്കിടയിൽ ഐക്യമെന്നത് നഷ്ടമായിരിക്കുന്നുവെന്നും അക്ഷയ് കുമാർ പറഞ്ഞു. ഇക്കാരണംകൊണ്ട് ഇൻഡസ്ട്രിക്ക് നഷ്ടംമാത്രമേ വരൂ എന്ന് അജയ് ദേവ്​ഗൺ ഇതിനോട് കൂട്ടിച്ചേർത്തു. എല്ലാവരും ശക്തമായി ഒന്നിച്ചുനിൽക്കണമെന്നും അജയ് ആവശ്യപ്പെട്ടു.

Share this post :

Facebook
Twitter
LinkedIn
Pinterest

Create a new perspective on life

Your Ads Here (365 x 270 area)
Latest News
Categories

Subscribe our newsletter

Purus ut praesent facilisi dictumst sollicitudin cubilia ridiculus.