ശബരിമല: പതിനെട്ടാം പടിയിലെ പോലീസിന്റെ ഡ്യൂട്ടി സമയം കുറയ്ക്കാനുള്ള തീരുമാനം വിജയകരമായതായി ദേവസം ബോര്‍ഡ് പ്രസിഡന്റ് പി.എസ്. പ്രശാന്ത് പറഞ്ഞു. പോലീസിന്റെ മേല്‍നോട്ടം വഹിക്കുന്ന എ.ഡി.ജി.പി. എസ്. ശ്രീജിത്തുമായുള്ളള കൂടിക്കാഴ്ചയ്ക്ക് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. പോലീസിംഗിലെ വീഴ്ച ശബരിമലയില്‍ വലിയ പ്രശ്‌നങ്ങള്‍ കഴിഞ്ഞ സീസണില്‍ എത്തിച്ചിരുന്നു. ക്രമസമാധാന ചുമതലയുള്ള എഡിജിപി അജിത് കുമാറിന്റെ നിലപാടുകള്‍ സംഘര്‍ഷമുണ്ടാക്കുകയും ചെയ്തു. ദേവസ്വം ബോര്‍ഡും അനിഷ്ടത്തിലായി. എന്നാല്‍ ഇപ്പോള്‍ അത് മാറുകയാണ്. പോലീസ് ആസ്ഥാനത്ത് അഡ്മിനിസ്‌ട്രേഷന്‍ ചുമതലയിലാണ് ശ്രീജിത്ത്. ശ്രീജിത്തിനെയാണ് ഇത്തവണ ശബരിമല ഏകോപനം ഏല്‍പ്പിച്ചത്. പതിനെട്ടാം പടിയില്‍ പോലീസിന്റെ ഡ്യൂട്ടി സമയം ഇരുപതില്‍ നിന്ന് 15 മിനിറ്റായി കുറച്ചത് കാര്യക്ഷമത വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. മിനിറ്റില്‍ 80 പേരെ എങ്കിലും കടത്തിവിടാന്‍ പതിനെട്ടാം പടിയില്‍ കഴിയുന്നു. അതിനാല്‍ ഭക്തര്‍ക്ക് ഏറെ നേരം വരി നില്‍ക്കേണ്ട അവസ്ഥയില്ല. വിര്‍ച്വല്‍ ക്യൂ വഴി ക്രമീകരിച്ചിരിക്കുന്നതിനാല്‍ പമ്പ മുതലേ തിക്കും തിരക്കുമില്ലാതെ സന്നിധാനത്തെത്താന്‍ കഴിയുന്നു. ഇനിയും കൂടുതല്‍ ഭക്തര്‍ക്ക് അവസരമൊരുക്കും തീരുമാനം. കൂടുതല്‍ തീര്‍ത്ഥാടകര്‍ക്ക
ക്യൂ വഴി ബുക്കിംഗും അനുവദിക്കും. എല്ലാം സുഗമമായി കൊണ്ടു പോകാന്‍ ദേവസ്വം ബോര്‍ഡും പോലീസും ഒരുമിക്കും.



