ഡൽഹി: ദീപാവലി ആഘോഷങ്ങൾക്ക് ശേഷം ഡൽഹിയിൽ വായുമലിനീകരണം അതിരൂക്ഷമാവുകയാണ്.ആഘോഷങ്ങൾക്കായി ജനങ്ങൾക്ക് നൽകിയ നിർദ്ദേശങ്ങൾ പാലിക്കാത്തത് കാര്യങ്ങൾ കൂടുതൽ വഷളായി. ഡൽഹിയ്ക്ക് ചുറ്റും ഇപ്പോൾ വിഷപ്പുക മാത്രമേ ഉള്ളു. വായുമലിനീകരണത്തിനെ തുടർന്ന് യമുന നദി ഇപ്പോൾ വിഷപത കൊണ്ട് നിറഞ്ഞിരിക്കുന്നു. അതുപ്പോലെ ചിലർക്ക് ശ്വാസ സംബന്ധമായി രോഗങ്ങളും പിടിപ്പെടുന്നതായും റിപ്പോർട്ടുകൾ ഉണ്ട്. വായുമലിനീകരണ തോത് കുറയാത്തത് കൊണ്ട് ഇപ്പോൾ അധികൃതർ കടുത്ത നിയന്ത്രങ്ങളിലേക്ക് കടക്കുകയാണ്.ഡൽഹിയിൽ വായു ഗുണനിലവാരം രൂക്ഷമായതിനെ തുടർന്ന് കടുത്ത നടപടിയുമായി അധികൃതർ രംഗത്ത്. അന്തരീക്ഷ മലിനീകരണം നിയന്ത്രിക്കാൻ ഡൽഹിയിൽ കടുത്ത നിയന്ത്രണമാണ് ഏർപ്പെടുത്തിയിരിക്കുന്നത്. അനിവാര്യമല്ലാത്ത എല്ലാ നിർമ്മാണ, പൊളിക്കൽ ജോലികളും നിർത്തിവെക്കാനും ഇലക്ട്രിക് അല്ലാത്ത ബസുകൾ നിരത്തിലിറക്കരുതെന്നും അറിയിപ്പ് ഉണ്ട്. കമ്മീഷൻ ഫോർ എയർ ക്വാളിറ്റി മാനേജ്മെൻ്റ് (സിഎക്യുഎം) വെള്ളിയാഴ്ച രാവിലെ 8 മണി മുതൽ തീരുമാനങ്ങൾ പ്രാബല്യത്തിലാക്കും.



