സലാറിൽ എത്തുമോ കൊറിയൻ ലാലേട്ടൻ “സലാർ’ രണ്ടാം ഭാഗത്തിൽ അഭിനയിക്കാൻ കൊറിയയിൽ നിന്നു ഡോൺ ലീ എത്തുമോ ? കെ- ഡ്രാമ പ്രേമികളായ മലയാളികൾക്കിടയിൽ “കൊറിയയുടെ ലാലേട്ടൻ’ എന്നു വിളിപ്പേരുണ്ട് മാഡോങ് സോക് എന്ന ഡോൺ ലീക്ക്. “ട്രെയിൻ ടു ബുസാൻ’, “ദ് ഗാങ്ർ’ എന്നീ ചിത്രങ്ങളിലൂടെ പ്രശസ്തി നേടിയ ഡോൺലീയെ കാഴ്ചയിലും അഭിനയത്തിലും മലയാളികൾ താരതമ്യപ്പെടുത്തിയത് മോഹൻലാലിനോടാണ്. ഡോൺ ലീ ഇൻ അക്കൗണ്ടിൽ പ്രഭാസിന്റെ ചിത്രം പങ്കുവച്ചതോടെയാണ് അഭ്യൂഹം പരന്നത്. ആരാധകരുടെ ആവേശം കമന്റുകളായി പരിധി വിട്ടതോടെ കൊറിയൻ താരത്തിന്റെ ഇൻ ബ്ലോക്ക് ആകുകയും ചെയ്തു. “ഡോൺ ലീ ഗാരുവിനെ വരവേൽക്കാൻ തെലുഗുപ്രേക്ഷകർ ആവേശത്തിലാണ്. അതേസമയം, എമ്പുരാനിലെ അതിഥി വേഷത്തിൽ “ഡോൺ ലീ എത്തുമെന്ന അഭ്യൂഹത്തിനും പിന്നാലെയാണ് മലയാളികൾ.



