KND-LOGO (1)

വിനോദസഞ്ചാര മേഖലയിൽ പുത്തൻ ഉണർവേകാൻ സീപ്ലെയ്ൻ

കൊച്ചി : സംസ്ഥാനത്ത് വിനോദസഞ്ചാരമേഖലയിൽ പുതുവഴികൾ തേടിയുള്ള സീപ്ലെ യ്ൻ യാത്രയ്ക്ക്‌ കൊച്ചികായലിൽ വീരോചിത ലാൻഡിംഗ്. കാനഡയിൽ നിന്നുള്ള “ഡിഹാവിലാൻഡ് ‘എന്ന സീപ്ലെയ്ൻ ആണ് ബോൾഗാട്ടിപാലസിനു മുകളിലെ ranvekവാട്ടർഡ്രോമിൽ ഇറങ്ങിയത്. 17 സീറ്റുള്ള വിമാനത്തിന്റെ ആദ്യ പരീക്ഷണ സർവീസ് ഇ ന്നു രാവിലെ 9.30ന് മൂന്നാർ മാട്ടുപെട്ടിയിലേക്ക് മന്ത്രി മുഹമ്മദ് റിയാസ് ഉൽഘാടനം ചെയ്യും.

കേന്ദ്രസർക്കാരിന്റെ ഉഡാൻ റീജനൽ കണക്റ്റുവിറ്റി പദ്ധതിക്കു കീഴിലാണ് സീപ്ലെയ്ൻ സർവീസ് സംസ്ഥാനത്ത് ആരംഭിക്കുന്നത്. കേരളത്തിലെ വിമാനത്താവളങ്ങളും ജലാ ശയങ്ങളും തമ്മിലുള്ള കണക്ട്വിവിറ്റി വർധിപ്പിക്കുന്നതാണു പദ്ധതി. റൺവേക്കു പകരം ജലത്തിലൂടെ നീങ്ങി ടേക് ഓഫ് നടത്തുകയും ജലത്തിൽ തന്നെ ലാൻഡിംഗ് നടത്തുകയും ചെയ്യുന്ന ചെറു വിമാനമാണ് സീപ്ലെയ്ൻ. വെള്ളത്തിൽ പൊങ്ങികിടക്കുന്ന വാട്ടർ ഡ്രോമുകളിൽ നിന്നാണു യാത്രക്കാർ വിമാനത്തിൽ കയറുക. 9, 15,17,20,30 സീറ്റുകളുള്ള ചെറിയ വിമാനങ്ങളാണിവ .

Share this post :

Facebook
Twitter
LinkedIn
Pinterest

Create a new perspective on life

Your Ads Here (365 x 270 area)
Latest News
Categories

Subscribe our newsletter

Purus ut praesent facilisi dictumst sollicitudin cubilia ridiculus.