KND-LOGO (1)

കണ്ണടച്ച് ഇരുട്ടാക്കി കാര്യങ്ങൾ നടത്താമെന്ന് ചിലർ കരുത്തുണ്ടെന്ന് ഡോ പി സരിൻ

കണ്ണടച്ച് ഇരുട്ടാക്കി കാര്യങ്ങൾ നടത്താമെന്ന് ചിലർ കരുത്തുണ്ടെന്ന് ഡോ പി സരിൻ. കോൺഗ്രസ് തിരുത്തണം ഇല്ലെങ്കിൽ ഹരിയാന ആവർത്തിക്കുമെന്ന് ഡോ പി സരിൻ മാധ്യമങ്ങളോട് പറഞ്ഞു. പാർട്ടി കുറച്ച് ആളുടെ ആവശ്യത്തിന് വഴങ്ങരുത്. വഴങ്ങിയാൽ ഹരിയാന ആവർത്തിക്കുമെന്ന് സരിൻ വിമര്‍ശിച്ചു. യഥാർത്ഥ്യങ്ങളെ കണ്ണടച്ച് ഇരുട്ടാക്കരുത്. ഉൾപാർട്ടി ജനാധിപത്യവും ചർച്ചകളും വേണമെന്നും സരിൻ ആവശ്യപ്പെട്ടു. ഒരു വാട്സ്ആപ്പ് ഗ്രൂപ്പില്‍ നിന്നും താന്‍ പുറത്തിറങ്ങിയിട്ടില്ലെന്ന് സരിന്‍ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.

പാലക്കാട് പുനപരിശോധന വേണം അല്ലെങ്കിൽ തോൽക്കുന്നത് രാഹുൽ മാങ്കൂട്ടത്തിൽ അല്ല മറിച്ചു രാഹുൽ ഗാന്ധി ആണ്. സ്ഥാനാർത്ഥി ചർച്ച ഒരു പ്രഹസനമായിരുന്നു. രണ്ട് മുഖം പാടില്ല രാഷ്ട്രീയക്കാർക്ക്, ഇത് കോൺഗ്രസ്സ് തിരിച്ചറിയണ്ടേ? പാർട്ടി പുനപരിശോധിക്കണം എന്നിട്ടും പാർട്ടി പറയുന്നു രാഹുൽ ആണ് മികച്ച സ്ഥാനാർഥിയെന്ന് എങ്കിൽ പകുതി അവിടെ വിജയിച്ച് കഴിഞ്ഞു.സ്ഥാനാർത്ഥിയിൽ പുനപരിശോധന വേണമെന്ന് എ.ഐ സി.സി നേതൃത്വത്തോട് ആവശ്യപ്പെട്ടിരുന്നു. മല്ലികാർജുൻ ഖർഗെയ്ക്കും രാഹുൽ ഗാന്ധിക്കും കത്ത് അയച്ചിരുന്നു. നേതൃത്വത്തിന് തിരുത്താൻ ഇനിയും സമയമുണ്ട്. ഇല്ലങ്കിൽ തോൽക്കുക രാഹുൽ മാങ്കൂട്ടമല്ല, രാഹുൽ ഗാന്ധിയായിരിക്കുമെന്നും സരിന്‍ പറഞ്ഞു. സി.പി.എം ഒരു കുറ്റിച്ചൂലിനെ നിർത്താലും പ്രവർത്തകർ ജയിപ്പിക്കും. അത് അവരുടെ കെട്ടുറപ്പാണ്.

Share this post :

Facebook
Twitter
LinkedIn
Pinterest

Create a new perspective on life

Your Ads Here (365 x 270 area)
Latest News
Categories

Subscribe our newsletter

Purus ut praesent facilisi dictumst sollicitudin cubilia ridiculus.