KND-LOGO (1)

ഹൈക്കോടതി വിധി മറികടന്ന് 7 കെട്ടിടങ്ങൾക്ക് പ്രവർത്തനനുമതി നൽകിയ പഞ്ചായത്ത് സെക്രട്ടറിക്ക് സസ്പെൻഷൻ

ചിന്നക്കനാൽ പഞ്ചായത്തിൽ ഹൈക്കോടതി വിധി മറികടന്ന് 7 കെട്ടിടങ്ങൾക്ക് പ്രവർത്തനനുമതി നൽകിയ പഞ്ചായത്ത് സെക്രട്ടറിക്ക് സസ്പെൻഷൻ. മധുസൂദനൻ ഉണ്ണിത്താനെ തദ്ദേശസ്വയംഭരണ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി സ്ഥാനത്ത് നിന്ന് സസ്പെൻഡ് ചെയ്തു. സംഭവത്തിൽ പഞ്ചായത്ത് സെക്രട്ടറിയോട് ഇന്ന് നേരിട്ട് ഹാജരാകാൻ ഹൈക്കോടതി നിർദ്ദേശിച്ചിട്ടുണ്ട്.

ഇടുക്കിയിൽ വിവിധ പഞ്ചായത്തുകളിലായി ചട്ടം ലംഘിച്ച് നിർമ്മാണം നടത്തിയ 57 കെട്ടിടങ്ങൾക്കാണ് റവന്യൂ വകുപ്പ് 2023ൽ സ്റ്റോപ്പ് നൽകിയത്. ഈ കെട്ടിടങ്ങളിൽ യാതൊരുവിധ പ്രവർത്തനവും അനുവദിക്കരുതെന്ന് ജില്ലാ കളക്ടർക്ക് ഹൈക്കോടതി നിർദേശവും നൽകിയിരുന്നു. ഇത് മറികടന്നാണ് ചിന്നക്കനാൽ പഞ്ചായത്ത് സെക്രട്ടറി 7 കെട്ടിടങ്ങൾക്ക് പ്രവർത്തന അനുമതി നൽകിയിരുന്നത്.

Share this post :

Facebook
Twitter
LinkedIn
Pinterest

Create a new perspective on life

Your Ads Here (365 x 270 area)
Latest News
Categories

Subscribe our newsletter

Purus ut praesent facilisi dictumst sollicitudin cubilia ridiculus.