KND-LOGO (1)

ഗുജറാത്തിൽ അജ്ഞാത രോഗം പടരുന്നു; പനിയ്ക്ക് സമാനം, മരണം 15 ആയി

ഗുജറാത്തിൽ അജ്ഞാത രോഗം പടരുന്നത് ആശങ്ക പരത്തുന്നു. പനിയ്ക്ക് സമാനമായ രീതിയിൽ പടരുന്ന രോഗം ബാധിച്ച് 15 പേർ മരിച്ചു. ഗുജറാത്തിലെ കച്ച് ജില്ലയിലുള്ള ലഖ്പതിലാണ് രോഗം പടരുന്നത്. കഴിഞ്ഞ എട്ട് ദിവസത്തിനിടെ 15 മരണങ്ങളാണ് റിപ്പോർട്ട് ചെയ്തത്. സെപ്റ്റംബർ 3 നും 7 നും ഇടയിൽ 10 മരണങ്ങൾ രേഖപ്പെടുത്തി. ഇതിന് പിന്നാലെ അഞ്ച് പേർ കൂടി മരിച്ചു. മരിച്ചവരിൽ കുട്ടികളുമുണ്ട്.

ദിവസങ്ങൾ കഴിഞ്ഞിട്ടും രോഗത്തിൻ്റെ കാരണമോ ഉറവിടമോ കണ്ടെത്താൻ അധികൃതർക്ക് കഴിയാത്തതാണ് പ്രശ്നം. രോഗം ബാധിച്ച് മരിച്ച 11 പേരുടെ സാമ്പിളുകൾ പൂനെയിലെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. പരിശോധനാ ഫലം രണ്ട് ദിവസത്തിനകം അറിയുമെന്നും ഏത് തരം വൈറസാണ് രോഗത്തിന് കാരണമായതെന്ന് കണ്ടെത്താനാകുമെന്നും ജില്ലാ കളക്ടർ അമിത് അറോറ പറഞ്ഞു. നിലവിൽ പടരുന്ന രോഗം എച്ച്1എൻ1, മലേറിയ, ഡങ്കിപ്പനി, പന്നിപ്പനി എന്നിവയല്ലെന്ന് പരിശോധനയിലൂടെ സ്ഥിരീകരിച്ചിട്ടുണ്ട്.

Share this post :

Facebook
Twitter
LinkedIn
Pinterest

Create a new perspective on life

Your Ads Here (365 x 270 area)
Latest News
Categories

Subscribe our newsletter

Purus ut praesent facilisi dictumst sollicitudin cubilia ridiculus.