ഒരു സിനിമയിൽ തനിക്ക് മോശം അനുഭവം ഉണ്ടായെന്ന് നടി ദേവകി ബാഗി വെളിപ്പെടുത്തി. ഏഴാം ക്ലാസിൽ പഠിക്കുമ്പോൾ ഒരു സിനിമയിൽ നിന്ന് മോശം അനുഭവം ഉണ്ടായി. ഡബ്ല്യുസിസി അംഗവും അഭിനേതാവുമാണ് ദേവകി ബാഗി. പ്ലസ് വണ്ണിന് പഠിക്കുമ്പോൾ സിനിമയിൽ അഭിനയിക്കാൻ അവസരം കിട്ടി.
കാസ്റ്റിങ് കൗച്ച് ഉണ്ടെന്ന് ഡയറക്ടർ പറഞ്ഞു. ഓഡിഷൻ കഴിയുമ്പോൾ പേടി മാറുമെന്ന് സംവിധായകൻ പറഞ്ഞു. ഇതറിഞ്ഞ അച്ഛൻ എന്നെ സിനിമയിലേക്ക് വിട്ടില്ല. പിന്നീട് ആഭാസം സിനിമയിൽ അഭിനയിച്ചപ്പോൾ മറ്റ് ക്രൂ മെമ്പേഴ്സും ഇതേ അനുഭവം പറഞ്ഞുവെന്നും നടി പറഞ്ഞു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം
ഹേമ കമ്മറ്റി നിർദ്ദേശങ്ങളുടെ പശ്ചാത്തലത്തിൽ എല്ലാവർക്കും തുല്യവും സുരക്ഷിതവുമായ ഒരു തൊഴിലിടം എന്ന നിലയിൽ മലയാള ചലച്ചിത്ര വ്യവസായത്തെ പുനർനിർമ്മിക്കുന്നതിന്, പുതിയ നിർദ്ദേശങ്ങളോടെ ഞങ്ങൾ ഇന്ന് ഒരു പരമ്പര ആരംഭിക്കുകയാണ്.
ഇൻഡസ്ട്രിയിലെ എല്ലാ അംഗങ്ങളും, തൊഴിൽ സംഘടനകളും തുറന്ന മനസ്സോടെ, ഐക്യദാർഢ്യത്തോടെ ഇതിൽ പങ്കുചേരുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു. നമ്മുടെ സിനിമാ വ്യവസായത്തെ വെള്ളിത്തിരക്കുള്ളിലും പുറത്തും മികവുറ്റതാക്കാൻ സഹായിക്കുന്ന ഒരു സിനിമാ പെരുമാറ്റച്ചട്ടം ! കൂടുതൽ വിശദാംശങ്ങൾക്കായി കാത്തിരിക്കുക!



