അയൽവാസിയായ യുവാവുമായി പതിനെട്ടുകാരിയായ മകൾക്ക് പ്രണയം. പിതാവ് മകളെ കൊലപ്പെടുത്തി ശരീരഭാഗങ്ങൾ മുറിച്ചെടുത്തു. ഉത്തർപ്രദേശിലെ ബഹ്റൈച്ചിലാണ് സംഭവം. കർഷകനായ 42കാരന്റെ വീടിന്റെ പരിസരത്താണ് മകളുടെ മൃതദേഹം ചിന്നിചിതറിയ നിലയിൽ കണ്ടെത്തിയത്. അയൽവാസിയായ യുവാവിനൊപ്പം മകൾ ഇതിനകം രണ്ടുതവണ ഒളിച്ചോടി.
മകളുടെ ബന്ധം അംഗീകരിക്കാൻ വിസമ്മതിച്ചതിനെ തുടർന്ന് 42 കാരൻ 18 കാരിയെ ക്രൂരമായി കൊലപ്പെടുത്തി. മൂർച്ചയേറിയ ആയുധം ഉപയോഗിച്ച് കൊലപ്പെടുത്തിയ ശേഷം മകളുടെ മൃതദേഹം ആറ് കഷ്ണങ്ങളാക്കി മുറിച്ച് വീടിന് പുറത്തേക്ക് കൊണ്ടുപോയി. ഇയാളുടെ നാല് മക്കളിൽ മൂത്തയാളാണ് കൊല്ലപ്പെട്ട 18കാരിയായ ഖുഷ്ബു. അമ്മയും സഹോദരങ്ങളും ബന്ധുവീട്ടിൽ പോയ സമയത്തായിരുന്നു കൊലപാതകം നടന്നത്. ഇവർ തിരികെ എത്തിയപ്പോഴാണ് സംഭവം അറിയുന്നത്.



