താരസംഘടനയായ അമ്മയുടെ ബോർഡ് യോഗം നാളെ കൊച്ചിയിൽ ചേരും. പ്രസിഡൻ്റ് മോഹൻലാൽ ഉൾപ്പെടെയുള്ളവർ യോഗത്തിൽ പങ്കെടുക്കും. യുവ നടിയുടെ ലൈംഗികാരോപണത്തെ തുടർന്ന് ജനറൽ സെക്രട്ടറി സിദ്ദിഖ് രാജിവച്ചതുൾപ്പെടെയുള്ള പ്രതിസന്ധികൾക്കിടയിലാണ് യോഗം.
സിദ്ദിഖ് ജനറൽ സെക്രട്ടറി സ്ഥാനം ഒഴിഞ്ഞാൽ അമ്മയുടെ പുതിയ ജനറൽ സെക്രട്ടറി ആരാകും? ജനറൽ സെക്രട്ടറിയുടെ അഭാവത്തിൽ ജോയന്റ് സെക്രട്ടറി ബാബുരാജാണ് ചുമതലകൾ നിർവഹിക്കുന്നത്.
അതേസമയം, ആരോപണത്തെ കുറിച്ച് കൂടുതൽ അന്വേഷിക്കാൻ അന്വേഷണ സംഘത്തെ സർക്കാർ രൂപീകരിച്ചു. ഇതോടെ പൂർണമായും നിയമ വഴിയിൽ നീങ്ങാനാണ് സംഘടനയുടെ തീരുമാനം. സിനിമാ ചിത്രീകരണം പൂർത്തിയാക്കി സിദ്ദിഖ് ഊട്ടിയിൽ നിന്ന് ഇന്ന് കൊച്ചിയിൽ മടങ്ങി എത്തുമെന്നാണ് വിവരം. ദിലീപ് ചിത്രത്തിനായാണ് സിദ്ദിഖ് ഊട്ടിയിലെത്തിയത്.



