KND-LOGO (1)

പിന്തുടർന്ന പോലീസിൻ്റെ കണ്ണ് വെട്ടിച്ച് ഓടിയ മോഷ്ടാക്കളെവലയിലാക്കാൻപുഴമ്പ്രത്തുകാർ തുണയായി

പൊന്നാനി: -മൂന്ന് പേരടങ്ങുന്ന മോഷണ സംഘത്തിലെ
ഒരാളെ പുഴമ്പ്രം പള്ളി റോഡിൽ കവല സമീറിൻ്റെ വീട്ടിനു മുന്നിൽ നിന്നും രണ്ട് പേരെ അണ്ടിത്തോട് ബസ്സ്റ്റോപ്പിൽ വെച്ചുമാണ് നാട്ടുകാർ സാഹസികമായി പിടികൂടിയത്.
എടപ്പാൾ ഭാഗത്ത് നിന്നും പോലീസിൻ്റെ കണ്ണ് വെട്ടിച്ച് ഓടി രക്ഷപ്പെടുന്നതിനിടയിൽ ശനിയാഴ്ച പുലർച്ചെ 3 മണിക്കാണ് പുഴമ്പ്രത്ത് നാട്ടുകാർ മോഷ്ടാക്കളെ പിടികൂടിയത്.

തിരൂർ സബ്ബ്ഡിവിഷൻ കീഴിൽ രാത്രികാല പട്രോളിംഗ് നടത്തുകയായിരുന്ന വളാഞ്ചേരി സ്റ്റേഷനിലെ എസ് ഐ ജോബി, സി പി ഒ ഗിരീഷ് എന്നിവരാണ് സംശായ്പദമായ രീതിയിൽ മോഷ്ടാക്കളെ ആദ്യം കാണുന്നത്.

കൈയ്യിലുള്ള ചാക്കിൽ മോഷ്ടിച്ച സാധനങ്ങളുമായി പോലീസിൻ്റെ കണ്ണ് വെട്ടിച്ച് ഓടി മറിയുകയായിരുന്നു മോഷ്ടാക്കൾ .

മോഷ്ടാക്കളാണന്ന് തിരിച്ചറിഞ്ഞ പോലീസ് ഇവരെ പിടികൂടാൻ മണിക്കൂറുകൾ നീണ്ട ശ്രമത്തിനൊടുവിൽ പുഴമ്പ്രത്ത് വെച്ച് നാട്ടുകാരുടെ സഹായത്തോടെ വലയിലാക്കുകയായിരുന്നു

ഒരാളെ പള്ളി റോഡിൽ വെച്ച് പിടിച്ചപ്പോൾ മറ്റു 2 പേർ അണ്ടിത്തോട്ക്ഷേത്ര റോഡ് വഴി ഓടി രക്ഷപ്പെടുകയായിരുന്നു
ഉടനെ
രക്ഷപ്പെടാൻ സാധ്യതയുള്ള എല്ലാ ചെറിയ വഴികളിലും പ്രദേശത്തുകാർ കാവൽ നിന്നതോടെ ബാക്കി 2 പേരെയും പിടിക്കാൻ സാധിച്ചു..

എടപ്പാൾ ഭാഗത്ത് നിന്നും ഓടി വന്ന മോഷ്ടാക്കൾ പുഴമ്പ്രം സെൻ്ററിൽ നിന്നും പള്ളി റോഡിലേക്ക് തിരിഞ്ഞ് ഓടിയതാണ് നാട്ടുകാരുടെ വലയിൽ കൂടുങ്ങാൻ കാരണമായത്.

പിടിക്കപ്പെട്ട ഉടനെ നാട്ടുകാരോട് അക്രമ രീതിയിലാണ് പ്രതികൾ നേരിട്ടത്.

പോലീസും കൂടുതൽ ആളുകളും എത്തിയ ശേഷമാണ് ഇവർ മോഷണം നടത്തിയ കുറ്റം സമ്മതിച്ച് കീഴടങ്ങിയത്.

സ്പെഷൽ നൈറ്റ് പട്രോളിംഗ് ടീം അറിയിച്ചതനുസരിച്ച് പൊന്നാനി സ്റ്റേഷനിലെ എ എസ് ഐ സനോജും സംഘവും ഉടൻ പുഴമ്പ്രത്തെത്തി പ്രതികളെ നാട്ടുകാരുടെ സഹായത്തോടെ സ്റ്റേഷനിലേക്കും വൈദ്യ പരിശോധനക്കായി ആശുപത്രിയിലേക്കും കൊണ്ടുപോയി.
പിടിക്കപ്പെടുമ്പോൾ പ്രതികളിൽപ്പെട്ട ഒരാൾ മയക്ക് മരുന്ന് ഉപയോഗിച്ചിരുന്നു.
ഇയാളുടെ പോക്കറ്റിൽ നിന്നും ഇതിനു പയോഗിക്കുന്ന സിറിജും കണ്ടെടുത്തു.

കൺസ്ട്രക്ഷൻ ജോലി ചെയ്യുന്ന ആസാം സ്വദേശികളായ മുഹമദ് അഫ്ത്താഹ് റഹിമാൻ, മൊയ് ജുദ്ധിൻ , മുക്സി ദിൻ എന്നിവരാണ് പ്രതികൾ.

വളാഞ്ചേരിയിലാണ് താമസിക്കുന്നതെന്നും ഇബ്രാഹിം എന്ന് പേരുള്ള വീട് പണിയെടുക്കുന്ന ഒരു മലയാളി പറഞ്ഞിട്ടാണ് പുതിയ വീടുകളിൽ രാത്രിയിൽ കയറി സാധനങ്ങൾ മോഷ്ടിക്കുന്നതെന്നു പ്രതികൾ പറഞ്ഞു.

വളാഞ്ചേരി കേന്ദ്രമാക്കിയുള്ള മയക്ക്മരുന്ന് വിൽപ്പന സംഘത്തിൽ നിന്നാണ് ലഹരി വസ്തുക്കൾ ലഭിക്കുന്നതെന്നും സമ്മതിച്ചു

നിർമ്മാണം നടക്കുന്ന വീടുകളിൽ കയറി മോഷ്ടിച്ച പുതിയ ഇലക്ടിക്കൽ , പ്ലംബ്ബിഗ് സാധനങ്ങളടക്കം പിടിയിലാവരിൽ നിന്നും കണ്ടെടുത്തു.

പൊന്നാനി പോലീസിൻ്റെ നേതൃത്വത്തിൽ തുടരന്വേഷണം ആരംഭിച്ചിട്ടുണ്ട്.
മാസങ്ങൾക്ക് മുമ്പ് വീട് കുത്തി തുറന്ന് സ്വർണ്ണം മോഷ്ടിച്ചതും ഒരു മണിക്കുറിനകം 11 കടകളിൽ കയറി മോഷണം നടത്തിയതും ഈ പ്രദേശങ്ങളിലായിരുന്നു.

ഇതിനു ശേഷം മോഷ്ടാക്കളെ പിടികൂടാൻ നാട്ടുകാർ രഹസ്യമായി രാത്രിയിൽ സി സി ടി വി നിരീക്ഷണത്തിലൂടെ പ്രത്യേക ജാഗ്രത പ്രവർത്തനം നടത്തി വരികയായിരുന്നു.

Share this post :

Facebook
Twitter
LinkedIn
Pinterest

Create a new perspective on life

Your Ads Here (365 x 270 area)
Latest News
Categories

Subscribe our newsletter

Purus ut praesent facilisi dictumst sollicitudin cubilia ridiculus.