KND-LOGO (1)

‘സ്കൂൾ ടോപ്പർ, ആരെയും ഉപദ്രവിക്കാത്ത വ്യക്തി’; പിജി ഡോക്ടർ കൊലപാതകത്തിൽ പ്രതിയെ കുറിച്ച് അമ്മ

പിജി ഡോക്ടറെ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിൽ പ്രതിയായ സഞ്ജയ് റോയിയെ അമ്മ ന്യായീകരിച്ചു.മകൻ ആരെയും ഉപദ്രവിക്കാറില്ലെന്നും പഠനത്തിൽ മികവ് പുലർത്തിയിരുന്നുവെന്നുമാണ് അമ്മയുടെ പ്രതികരണം.യുവഡോക്ടറെ കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായ സഞ്ജയ് റോയ് മൃഗത്തെപ്പോലെ പെരുമാറിയെന്നും പശ്ചാത്താപമോ കുറ്റബോധമോ ഇല്ലാതെയാണ് കൊലപാതകം വിവരിച്ചതെന്ന മനോവിശ്ലേഷണ റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെയാണ് അമ്മയുടെ പ്രതികരണം.

ഇന്ത്യ ടുഡേയിലായിരുന്നു, ക്രൂരകൃത്യം നടത്തിയ മകനെ ന്യായീകരിച്ച് അമ്മയുടെ പ്രതികരണം. താൻ കുറച്ചുകൂടി കർക്കശക്കാരിയായിരുന്നെങ്കിൽ ഇതൊന്നും സംഭവിക്കില്ലായിരുന്നുവെന്നും പ്രതിയുടെ അമ്മ പറഞ്ഞു. ഭർത്താവ് കർക്കശക്കാരനായിരുന്നു. അതുകൊണ്ട് സഞ്ജ തൻ്റെ പിതാവിനെ ഭയപ്പെടുകയും ബഹുമാനിക്കുകയും ചെയ്തു. എന്നാൽ അദ്ദേഹത്തിന്റെ മരണത്തോടെ കാര്യങ്ങളെല്ലാം മാറിമറിഞ്ഞു. എന്റെ സുന്ദരമായ കുടുംബം ഇപ്പോൾ വെറും ഓർമ മാത്രമാണ്. തൻ്റെ മകനെ ഇത്തരമൊരു പ്രവൃത്തി ചെയ്യാൻ പ്രേരിപ്പിച്ചത് ആരാണെന്ന് തനിക്കറിയില്ലെന്നും അവർ ശിക്ഷിക്കപ്പെടണമെന്നും അമ്മ കൂട്ടിച്ചേർത്തു.

Share this post :

Facebook
Twitter
LinkedIn
Pinterest

Create a new perspective on life

Your Ads Here (365 x 270 area)
Latest News
Categories

Subscribe our newsletter

Purus ut praesent facilisi dictumst sollicitudin cubilia ridiculus.